വൈറസിനൊപ്പം ' സുരക്ഷിതമായി ' മുന്നോട്ട് പോകാം ; അടച്ചുപൂട്ടലിനൊപ്പം വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നു ; പരമാവധി പേരെ സുരക്ഷിതമാക്കി കോവിഡിനെ പ്രതിരോധിക്കാന്‍ ശ്രമം

വൈറസിനൊപ്പം ' സുരക്ഷിതമായി ' മുന്നോട്ട് പോകാം ; അടച്ചുപൂട്ടലിനൊപ്പം വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നു ; പരമാവധി പേരെ സുരക്ഷിതമാക്കി കോവിഡിനെ പ്രതിരോധിക്കാന്‍ ശ്രമം
ഓസ്‌ട്രേലിയയുടെ പ്രതിരോധം ലോകത്തിന് തന്നെ മാതൃകയെന്ന് പറയാം. ലോക രാജ്യങ്ങള്‍ പലരും കോവിഡ് പ്രതിസന്ധിയില്‍ മുട്ടുകുത്തിയപ്പോള്‍ ഓസ്‌ട്രേലിയ പിടിച്ചു നിന്നത് അടച്ചു പൂട്ടലുകളിലൂടെയും പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയുമാണ്.

മെല്‍ബണില്‍ അടുത്ത മൂന്നാഴ്ച കൂടി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിവേഗത്തില്‍ വാക്‌സിനേഷന്‍ ഡ്രൈവുകള്‍ സംഘടിപ്പിച്ച് കോവിഡിനെ തുരത്താനുള്ള നീക്കമാണ് നടക്കുന്നത്.

Australia's support for Pacific vaccine access — and what more it can do |  ORF

70 ശതമാനത്തോളം മുതിര്‍ന്നവര്‍ ഇവിടെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു.നിലവിലെ രീതിയില്‍ വാക്‌സിനേഷന്‍ പുരോഗമിച്ചാല്‍ പ്രതിരോധത്തിലെ നിര്‍ണ്ണായക ഘട്ടം പൂര്‍ത്തിയാക്കിയെന്നും പറയാം.

ലോക്ക്ഡൗണ്‍ വലിയ പ്രതിസന്ധി തന്നെയാണ് ജനങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നത്. സാമ്പത്തികമായും ജോലിസംബന്ധമായും വിദ്യാഭ്യാസപരമായും എല്ലാം ജനം ബുദ്ധിമുട്ടുകയാണ്. എന്നാല്‍ ഈ അടച്ചിടലുകള്‍ നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. വൈറസിന്റെ മൂന്നാം വ്യാപനത്തിലും കടുത്ത പ്രതിരോധം തീര്‍ക്കുകയാണ് രാജ്യം. എന്നാല്‍ ഇനി ലോക്ക്ഡൗണ്‍ അധികം നീളില്ലെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

റെക്കോര്‍ഡ് വേഗതയില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി സുരക്ഷിതമാകുക, ഒപ്പം അതിജീവിക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ തന്നെ പ്രതിരോധ നടപടികളില്‍ വിദഗ്ധരുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നതോടൊപ്പം ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ ശ്രമം തുടരുകയാണ്.

Other News in this category



4malayalees Recommends