മൂ വേരിയന്റ്; ലോകാരോഗ്യ സംഘടന പഠിക്കുന്നു ഈ പുതിയ അപകടത്തെ; ഓസ്‌ട്രേലിയയില്‍ താമസിക്കുന്നവര്‍ ഭയക്കണോ?

മൂ വേരിയന്റ്; ലോകാരോഗ്യ സംഘടന പഠിക്കുന്നു ഈ പുതിയ അപകടത്തെ; ഓസ്‌ട്രേലിയയില്‍ താമസിക്കുന്നവര്‍ ഭയക്കണോ?
ലോകാരോഗ്യ സംഘടനയ്ക്ക് പഠനവിധേയമാക്കാന്‍ ഒരു പുതിയ വേരിയന്റിനെ കിട്ടിയിരിക്കുന്നു. കോവിഡ്19 രോഗബാധയ്ക്ക് കാരണമാകുന്ന ആശങ്ക ഉളവാക്കുന്ന വേരിയന്റുകളുടെ കൂട്ടത്തിലേക്കാണ് മൂ വേരിയന്റ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

വര്‍ഷത്തിന്റെ തുടക്കത്തില്‍ കൊളംബിയയില്‍ ആദ്യം കണ്ടെത്തിയ മൂ സൗത്ത് അമേരിക്കയിലെയും, യൂറോപ്പിലെയും വിവിധ ഭാഗങ്ങളില്‍ പെട്ടെന്നുള്ള വ്യാപനങ്ങള്‍ക്ക് ഇടയാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഡെല്‍റ്റ വേരിയന്റ് എത്തിപ്പിടിച്ച നേട്ടങ്ങളിലേക്ക് നിലവില്‍ മൂ എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയയില്‍ താമസിക്കുന്നവര്‍ അത്രയൊന്നും ഭയപ്പെടേണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

വേരിയന്റ് ബി.1.621 എന്നുകൂടി അറിയപ്പെടുന്ന മൂ വേരിയന്റ് ലോകാരോഗ്യ സംഘടനയുടെ അഞ്ച് നിരീക്ഷണ വേരിയന്റുകളില്‍ ഒന്നായി ഇടംപിടിച്ചിട്ടുണ്ട്. പ്രത്യേക നിരീക്ഷണത്തിലാണെങ്കിലും ഡെല്‍റ്റ, ആല്‍ഫ വേരിയന്റുകളുടെ അപകടം നിലവില്‍ പുതിയ വേരിയന്റ് സൃഷ്ടിക്കുന്നില്ലെന്നാണ് കരുതുന്നത്.

ജൂണിന് ശേഷം നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആദ്യ വേരിയന്റാണിത്. പ്രതിരോധശേഷിയെ മറികടക്കാനുള്ള ശേഷി ഉള്ളതിനാലാണ് മൂ വേരിയന്റിനെ ഡബ്യുഎച്ച്ഒ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ രൂപമാറ്റങ്ങള്‍ ഉണ്ടായാല്‍ വാക്‌സിനേറ്റ് ചെയ്തവരിലേക്ക് പോലും രോഗം ബാധിക്കാമെന്ന് ക്യൂന്‍സ്ല്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റി പകര്‍ച്ചവ്യാധി വിദഗ്ധന്‍ പോള്‍ ഗ്രിഫിന്‍ ചൂണ്ടിക്കാണിച്ചു.

ലോകാരോഗ്യ സംഘടനയുടെ പ്രാഥമിക നിഗമനം അനുസരിച്ച് മൂ വേരിയന്റിന് ആന്റിബോഡികളെ പ്രതിരോധിക്കാന്‍ കഴിയുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് യഥാര്‍ത്ഥ ലോകത്തില്‍ വ്യത്യസ്തമായാണ് രൂപം കൊള്ളുകയെന്ന് പോള്‍ ഗ്രിഫിന്‍ വ്യക്തമാക്കുന്നു.


Other News in this category



4malayalees Recommends