ഖത്തറിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ 9 പേര്‍ അറസ്റ്റില്‍

ഖത്തറിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ 9 പേര്‍ അറസ്റ്റില്‍
ഖത്തറിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ ഒമ്പത് പേര്‍ അറസ്റ്റില്‍. നേപ്പാള്‍ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. കാഠ്മണ്ഡുവിലെ കാപ്പന്‍ എന്ന സ്ഥലത്തുവെച്ചാണ് ഇവര്‍ അറസ്റ്റിലായത്. ഏഴര കിലോയോളം വരുന്ന കഞ്ചാവാണ് ഇവരില്‍ നിന്നും പോലീസ് കണ്ടെടുത്തത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി നേപ്പാള്‍, ഇന്ത്യ എന്നിവടങ്ങളില്‍ നിരവധി പേരെയാണ് ഖത്തറിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യുന്നത്. അടുത്ത വര്‍ഷം ലോകകപ്പ് ഫുട്ബാള്‍ നടക്കാനിരിക്കുന്ന ഖത്തറിലേക്ക് കഞ്ചാവ് കയറ്റുമതി ശ്രമങ്ങള്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.

Other News in this category4malayalees Recommends