ഇന്ത്യക്കാരായ സംരംഭകരെ ആകര്‍ഷിച്ച് കാനഡയുടെ സ്റ്റാര്‍ട്ട്-അപ്പ് വിസാ പ്രോഗ്രാം; കുടിയേറ്റക്കാര്‍ക്ക് പെര്‍മനന്റ് റസിഡന്‍സിലേക്ക് വഴിതുറക്കുന്ന വിസാ റൂട്ട് ഇറക്കി ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത് സാമ്പത്തിക വളര്‍ച്ച

ഇന്ത്യക്കാരായ സംരംഭകരെ ആകര്‍ഷിച്ച് കാനഡയുടെ സ്റ്റാര്‍ട്ട്-അപ്പ് വിസാ പ്രോഗ്രാം; കുടിയേറ്റക്കാര്‍ക്ക് പെര്‍മനന്റ് റസിഡന്‍സിലേക്ക് വഴിതുറക്കുന്ന വിസാ റൂട്ട് ഇറക്കി ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത് സാമ്പത്തിക വളര്‍ച്ച

കുടിയേറ്റക്കാരായ സംരംഭകര്‍ക്ക് പെര്‍മനന്റ് റസിഡന്‍സിലേക്ക് വഴിതുറക്കാന്‍ കാനഡയുടെ സ്റ്റാര്‍ട്ട്-അപ്പ് വിസാ പ്രോഗ്രാം. ആഗോള തലത്തില്‍ വളരാന്‍ സാധ്യതയുള്ള സ്റ്റാര്‍ട്ട് അപ്പുകളെ ആകര്‍ഷിക്കാനാണ് കനേഡിയന്‍ ഗവണ്‍മെന്റ് ഈ വിസാ റൂട്ട് അനുവദിക്കുന്നത്.


മൂന്ന് വര്‍ഷത്തെ പൈലറ്റ് സ്‌കീമായി തുടങ്ങിയ പദ്ധതി 2018ലാണ് സ്ഥിരമാക്കി മാറ്റിയത്. മഹാമാരി കെട്ടടങ്ങി തുടങ്ങിയ ഘട്ടത്തില്‍ ഇത് വീണ്ടും ജനപ്രിയമായി മാറുകയാണ്. സ്റ്റാര്‍ട്ട് അപ്പ് വിസ ലഭിക്കുന്നവര്‍ക്ക് കാനഡയിലേക്ക് കുടുംബത്തോടൊപ്പം താമസം മാറ്റാനും, പൗരത്വത്തിലേക്കുള്ള വഴിയായി ഉപയോഗിക്കാനും കഴിയും.

ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യതയോ, ആസ്തിയോ ആവശ്യമില്ലെന്നതും സവിശേഷതയാണ്. ഇന്ത്യന്‍ സംരംഭകര്‍ക്ക് കനേഡിയന്‍ സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപം നടത്തിയും പ്രോഗ്രാമിനായി യോഗ്യത നേടാം. കനേഡിയന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ്വേകുന്നതോടൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന ബിസിനസ്സുകള്‍ ആരംഭിക്കാനാണ് കാനഡ സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്.

സ്റ്റാര്‍ട്ട് അപ്പ് വിസ ലഭിക്കാനായി അപേക്ഷകര്‍ ഈ ബിസിനസ്സ് നിലവില്‍ ആരംഭിച്ച് കഴിഞ്ഞവരാകണം. കൂടാതെ ഈ സ്റ്റാര്‍ട്ട് അപ്പിന് ഇമിഗ്രേഷന്‍, റെഫ്യൂജീസ് & സിറ്റിസണ്‍ഷിപ്പ് കാനഡയുടെ അംഗീകാരമുള്ള കനേഡിയന്‍ ബിസിനസ്സ് ഇന്‍ക്യബേറ്ററുടെ ചുമതലയും നേടിയിരിക്കണം.

ഐആര്‍സിസിയുടെ അനുമതി ലഭിച്ചാല്‍ കുടിയേറ്റക്കാരന് മറ്റ് നടപടികളുമായി മുന്നോട്ട് പോകാം. ഇന്ത്യയില്‍ നിന്നുള്ളത് ഉള്‍പ്പെടെയുള്ള ബിസിനസ്സുകള്‍ ആറ് മാസത്തെ സഹായ പരിപാടികള്‍ നല്‍കാന്‍ ടൊറന്റോ ബിസിനസ്സ് ഡെവലപ്‌മെന്റ് സെന്റര്‍ പോലുള്ള സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യുബേറ്ററുകളെ ഗവണ്‍മെന്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
Other News in this category



4malayalees Recommends