ലോസ് ആഞ്ചലസില്‍ മിഷന്‍ ലീഗ് പ്‌ളാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്തു

ലോസ് ആഞ്ചലസില്‍ മിഷന്‍ ലീഗ് പ്‌ളാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്തു
ലോസ് ആഞ്ചലസ്: സെന്റ് പയസ് ടെന്റ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. സിജു മുടക്കോലില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയായിരുന്നു പരിപാടികള്‍ തുടങ്ങിയത്. തുടര്‍ന്ന് പതാക ഉയര്‍ത്തല്‍ നടത്തി.


പുതിയ യുണിറ്റ് ഭാരവാഹികളായി ലിസ്ബത്ത് അമ്മായിക്കുന്നേല്‍ (പ്രസിഡന്റ്), സാന്ദ്ര മൂക്കന്‍ചാത്തിയേല്‍ (വൈസ് പ്രസിഡന്റ്), മേഘന്‍ മുട്ടത്തില്‍ (സെക്രട്ടറി), ആല്‍ബിന്‍ അപ്പോഴിയില്‍ (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ സ്ഥാനമേറ്റു. മുന്‍ ഭാരവാഹികളായ നൈസാ വില്ലൂത്തറ, ആഞ്ചി ചാമക്കാല, റ്റെവീസ് കല്ലിപ്പുറത്ത്, മിഷന്‍ ലീഗ് ഓര്‍ഗനൈസര്‍ അനിതാ വില്ലൂത്തറ, മതബോധന ഡയറക്ടര്‍ ലില്ലി ഓട്ടപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
സിജോയ് പറപ്പള്ളില്‍

Other News in this category4malayalees Recommends