ലോകത്തിലെ കര്‍ശനമായ വാക്‌സിന്‍ നിബന്ധനകള്‍ പ്രഖ്യാപിച്ച് കാനഡ; വാക്‌സിനെടുക്കാത്ത ഫെഡറല്‍ ജീവനക്കാരെ ശമ്പളമില്ലാത്ത ലീവിന് അയയ്ക്കും; വിമാന, ട്രെയിന്‍, കപ്പല്‍ യാത്രക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധം

ലോകത്തിലെ കര്‍ശനമായ വാക്‌സിന്‍ നിബന്ധനകള്‍ പ്രഖ്യാപിച്ച് കാനഡ; വാക്‌സിനെടുക്കാത്ത ഫെഡറല്‍ ജീവനക്കാരെ ശമ്പളമില്ലാത്ത ലീവിന് അയയ്ക്കും; വിമാന, ട്രെയിന്‍, കപ്പല്‍ യാത്രക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധം

കോവിഡ്-19 വാക്‌സിന്‍ സ്വീകരിക്കാത്ത ഫെഡറല്‍ ജീവനക്കാരെ ശമ്പളരഹിത ലീവിന് അയയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ലോകത്തിലെ ഏറ്റവും ശക്തമയ വാക്‌സിന്‍ നിബന്ധന പ്രഖ്യാപിച്ച ട്രൂഡോ രാജ്യത്ത് വിമാന, ട്രെയിന്‍, കപ്പല്‍ യാത്രക്കാര്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നതായി അറിയിച്ചു.


ഫെഡറല്‍ ജീവനക്കാര്‍ ഒക്ടോബര്‍ 29നകം തങ്ങളുടെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ സ്റ്റാറ്റസ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി റിപ്പോര്‍ട്ട് ചെയ്യണം. ആഭ്യന്തരമായി യാത്ര ചെയ്യുന്ന ട്രെയിന്‍, വിമാനങ്ങള്‍, കപ്പല്‍ യാത്രകള്‍ എന്നിവയിലുള്ള ജോലിക്കാരും, യാത്രക്കാരും വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നാണ് നിബന്ധന. 12 വയസ്സിന് മുകളിലുള്ളവര്‍ യാത്രകള്‍ക്കായി ഒക്ടോബര്‍ 30 മുതല്‍ രേഖ ഹാജരാക്കണം.

ഫെഡറല്‍ ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനം ലോകത്തിലെ തന്നെ ശക്തമായ നടപടികളിലൊന്നാണെന്ന് ട്രൂഡോ പറഞ്ഞു. വാക്‌സിനെടുത്ത് ശരിയായ വഴി സ്വീകരിച്ചെങ്കില്‍ കോവിഡില്‍ നിന്നും സുരക്ഷിതരായിരിക്കാനുള്ള സ്വാതന്ത്ര്യവും ലഭിക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാനഡയുടെ ഫുള്‍ടൈം ജോലിക്കാരില്‍ 3 ലക്ഷം ഫെഡറല്‍ സര്‍വ്വീസ് ജോലിക്കാരും, 955,000 ഫെഡറല്‍ റെഗുലേറ്ററഡ് ജോലിക്കാരുമുണ്ട്. വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്നത് ജസ്റ്റിന്‍ ട്രൂഡോയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു.
Other News in this category



4malayalees Recommends