അതിര്‍ത്തികള്‍ തുറക്കുന്നതോടെ ആയിരക്കണക്കിന് നഴ്‌സുമാരും ഡോക്ടര്‍മാരും ഓസ്‌ട്രേലിയയിലേക്കെത്തുമെന്ന കണക്കുകൂട്ടലില്‍ സര്‍ക്കാര്‍ ; ആരോഗ്യ രംഗത്ത് കൂടുതല്‍ പേരെ നിയമിച്ച് കോവിഡ് പ്രതിസന്ധി അതിജീവിക്കും

അതിര്‍ത്തികള്‍ തുറക്കുന്നതോടെ ആയിരക്കണക്കിന് നഴ്‌സുമാരും ഡോക്ടര്‍മാരും ഓസ്‌ട്രേലിയയിലേക്കെത്തുമെന്ന കണക്കുകൂട്ടലില്‍ സര്‍ക്കാര്‍ ; ആരോഗ്യ രംഗത്ത് കൂടുതല്‍ പേരെ നിയമിച്ച് കോവിഡ് പ്രതിസന്ധി അതിജീവിക്കും
കോവിഡ് പ്രതിസന്ധി മൂലം അതിര്‍ത്തികള്‍ അടച്ചതോടെ ആയിരക്കണക്കിന് പേര്‍ക്കാണ് ഓസ്‌ട്രേലിയയിലേക്ക് എത്താന്‍ കഴിയാതിരുന്നത്. യാത്രാ നിരോധനം പിന്‍വലിക്കുന്നതോടെ ഡോക്ടര്‍മാരും നഴ്‌സുമാരും ഓസ്‌ട്രേലിയയിലേക്ക് മടങ്ങിവരുമെന്നാണ് കണക്കുകൂട്ടല്‍. യുകെയില്‍ നിന്നും അയര്‍ലന്‍ഡില്‍ നിന്നുമായി 2000ത്തോളം മെഡിക്കല്‍ വര്‍ക്കേഴ്‌സ് രാജ്യത്തേക്ക് വരുമെന്നാണ് ആരോഗ്യമേഖല കരുതുന്നത്.

ആരോഗ്യ മേഖലയ്ക്ക് കരുത്തുപകരാന്‍ കൂടുതല്‍ പേര്‍ ഓസ്‌ട്രേലിയയിലേക്ക് എത്തുമെന്നും ലോക്ക്ഡൗണ്‍ ഇളവുകള്‍ പിന്‍വലിക്കുമ്പോഴുണ്ടാകുന്ന രാജ്യത്തെ അവസ്ഥയില്‍ ആരോഗ്യ രംഗത്തിന് ഇവരുടെ സേവനം മുതല്‍ക്കൂട്ടാകുമെന്നും സര്‍ക്കാര്‍ പറയുന്നു.


ഓസ്‌ട്രേലിയയ്ക്ക് വരാന്‍ അപേക്ഷ നല്‍കിയിട്ടുള്ള നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും എത്രയും പെട്ടെന്ന് എത്തി ജോലിയില്‍ പ്രവേശിക്കാനുള്ള സാഹചര്യം ഒരുക്കും. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നു വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളും ഓസ്‌ട്രേലിയയിലേക്ക് എത്താന്‍ കാത്തിരിക്കുകയാണ്. ചിലര്‍ കുടുംബത്തെ കാണാതെ വിഷമത്തിലാണ്. പഴയ ഒരു ജീവിതം താമസിയാതെ സ്വന്തമാകുമെന്ന പ്രതീക്ഷയും ഹെല്‍ത്ത് മിനിസ്റ്റര്‍ ഗ്രെഗ് ഹണ്ട് പങ്കുവച്ചു.

അതിര്‍ത്തിയില്‍ യാത്രയ്ക്ക് ഇളവുകള്‍ നല്‍കിയാല്‍ ഹെല്‍ത്ത് മേഖലയിലുള്ള ആയിരങ്ങള്‍ എത്തിച്ചേരും. ആരോഗ്യമേഖലയ്ക്ക് ഉണര്‍വാകുമിതെന്നും മന്ത്രി പറഞ്ഞു.

Other News in this category



4malayalees Recommends