ഡിസംബറോടെ അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ ; പ്രതിരോധത്തിന് ഒരു ചുവടുകൂടി മുന്നോട്ട് വച്ച് ഓസ്‌ട്രേലിയ

ഡിസംബറോടെ അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ ; പ്രതിരോധത്തിന് ഒരു ചുവടുകൂടി മുന്നോട്ട് വച്ച് ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയയില്‍ അഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ ഡിസംബറോടെ ലഭ്യമാക്കും. കോവിഡ് മൂന്നാം തരംഗം ആശങ്ക സൃഷ്ടിക്കുമ്പോള്‍ പ്രതിരോധത്തിന്റെ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയന്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്യൂണൈസേഷന്‍ കോ ചെയര്‍ അലന്‍ ചെഗ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ വിവരങ്ങളെ കുറിച്ച് വ്യക്തമാക്കി കഴിഞ്ഞു. 5 മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഡിസംബര്‍ അവസാനത്തോടെ വാക്‌സിന്‍ നല്‍കുമെന്നാണ് അലെന്‍ ചെഗ് പറയുന്നത്.

Best Face Masks For Kids To Buy Online In Australia In 2021 - Kidspot

സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ കോവിഡ് വ്യാപനം വളരെ കുറവാണ്. അതിനാല്‍ തന്നെ വാക്‌സിന് അനുമതി നല്‍കുമ്പോള്‍ ഇക്കാര്യം കൂടി പരിഗണനയിലെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കുട്ടികളില്‍ പ്രതിരോധ ശേഷി കൂടുതല്‍ ആയതിനാല്‍ തന്നെ വാക്‌സിന്‍ ഡോസുകള്‍ വ്യത്യാസപ്പെടും. വിദേശ രാജ്യങ്ങളില്‍ പലതും കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ പരിപാടികള്‍ തുടങ്ങി. എന്നാല്‍ കുട്ടികളില്‍ മികച്ച പ്രതിരോധ ശേഷിയുള്ളപ്പോള്‍ വീണ്ടും വാക്‌സിന്‍ നല്‍കണോയെന്ന സംശയം ചിലര്‍ ചോദിക്കുന്നുണ്ട്. ഏതായാലും കോവിഡ് പ്രതിരോധത്തിനായി വാക്‌സിനേഷന്‍ വേഗത്തിലാക്കുകയാണ് ഓസ്‌ട്രേലിയ. ഇളവുകള്‍ നല്‍കുമ്പോള്‍ കോവിഡ് കേസുകള്‍ കൂടുമെന്നും അതിനാല്‍ ആശുപത്രികള്‍ ഉള്‍പ്പെടെ മെഡിക്കല്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്നുമുള്ള ആവശ്യം ശക്തമാണ്. കൂടുതല്‍ പേര്‍ ആശുപത്രിയുടെ സേവനം തേടുമെന്നും കോവിഡ് റെക്കോര്‍ഡ് കേസുകളില്‍ എത്തുമെന്നുമാണ് ആരോഗ്യ രംഗം മുന്നറിയിപ്പ് നല്‍കുന്നത്.

Other News in this category



4malayalees Recommends