ക്വാറന്റൈന്‍ ലംഘിച്ച് തുടര്‍ച്ചയായി രക്ഷപ്പെടാന്‍ ശ്രമിച്ച 22 കാരന് ജയില്‍ ശിക്ഷ ; സമൂഹത്തിനോട് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത പ്രതി ശിക്ഷ അര്‍ഹിക്കുന്നുവെന്ന് കോടതി

ക്വാറന്റൈന്‍ ലംഘിച്ച് തുടര്‍ച്ചയായി രക്ഷപ്പെടാന്‍ ശ്രമിച്ച 22 കാരന് ജയില്‍ ശിക്ഷ ; സമൂഹത്തിനോട് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത പ്രതി ശിക്ഷ അര്‍ഹിക്കുന്നുവെന്ന് കോടതി
സമൂഹത്തോട് ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്. ക്വാറന്റൈന്‍ ഉള്‍പ്പെടെ നല്‍കി കോവിഡ് പകരുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ ബോധപൂര്‍വ്വം നിയമ ലംഘനം നടത്തുകയാണ്. സ്വാതന്ത്ര്യം ഇല്ലാതാക്കുന്നുവെന്ന പേരില്‍ പ്രതിഷേധിക്കുന്നവരുമുണ്ട്. എന്നാല്‍ സമൂഹത്തോടുള്ള ഉത്തരവാദിത്വമായി ക്വാറന്റൈന്‍ പാലിക്കുന്നവരും കൂട്ടത്തിലുണ്ട്.

മെല്‍ബണില്‍ 22 കാരന്‍ തുടര്‍ച്ചയായി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ശിക്ഷ അനുഭവിക്കാനൊരുങ്ങുകയാണ്. 22 കാരനായ നതാന്‍ ഹെതെറിങ്ടണ്‍ ആണ് ക്വാറന്റൈന്‍ ലംഘിച്ചത്. മനപൂര്‍വ്വമായി രോഗം പരത്താന്‍ ശ്രമിക്കുന്ന ഗൗരവമേറിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം മൂന്നു പ്രാവശ്യമാണ് ഇയാള്‍ കോവിഡ് ക്ലിനിക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്.

നിയമലംഘനം നടത്തുകയാണ് ഇയാള്‍. ഐസൊലേഷനില്‍ കിടക്കാന്‍ തയ്യാറാകാതെ മുറിയുടെ ഡോര്‍ ചവിട്ടിയും നാശനഷ്ടങ്ങള്‍ വരുത്തുകയും പ്രകോപനപരമായി പെരുമാറുകയും ചെയ്തു.

സ്വാര്‍ത്ഥമായ സ്വഭാവമെന്നാണ് പ്രോസിക്യൂട്ടര്‍ ഇയാളെ കുറിച്ച് പറയുന്നത്. സമൂഹത്തെ കുറിച്ച് യാതൊരു ചിന്തയുമില്ലാത്തയാള്‍. സമൂഹത്തിന് ഹാനീകരമായ രീതിയില്‍ പെരുമാറിയതിനാല്‍ ജയില്‍ ശിക്ഷ തന്നെ നല്‍കണമെന്ന് കോടതിയും വ്യക്തമാക്കി.

Other News in this category



4malayalees Recommends