ഓഫീസില്‍ പോകാന്‍ മുതിര്‍ന്നവര്‍ക്ക് മാസ്‌ക് വേണ്ട; കിന്‍ഡര്‍ഗാര്‍ടണിലും, ഇയര്‍ 1 വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസില്‍ മാസ്‌ക് വേണം; ന്യൂ സൗത്ത് വെയില്‍സിലെ വിചിത്ര നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം രൂക്ഷം, വിശദീകരിച്ച് മന്ത്രി

ഓഫീസില്‍ പോകാന്‍ മുതിര്‍ന്നവര്‍ക്ക് മാസ്‌ക് വേണ്ട; കിന്‍ഡര്‍ഗാര്‍ടണിലും, ഇയര്‍ 1 വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസില്‍ മാസ്‌ക് വേണം; ന്യൂ സൗത്ത് വെയില്‍സിലെ വിചിത്ര നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം രൂക്ഷം, വിശദീകരിച്ച് മന്ത്രി

ന്യൂ സൗത്ത് വെയില്‍സില്‍ ക്ലാസുകളില്‍ മടങ്ങിയെത്തിയ കിന്‍ഡര്‍ഗാര്‍ടണ്‍, ഇയര്‍ 1 വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് ധരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം. തിങ്കളാഴ്ച മുതലാണ് ഈ പ്രായവിഭാഗങ്ങളിലും, ഇയര്‍ 12ലും പെട്ട വിദ്യാര്‍ത്ഥികളാണ് ആദ്യമായി ക്ലാസുകളില്‍ തിരിച്ചെത്തിയത്.


ഇന്‍ഡോറില്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ബന്ധമില്ലെങ്കിലും ഇത് ശക്തമായി ഉപദേശിക്കുന്നുവെന്നാണ് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നത്. ഇതേ സമയം ഓഫീസുകളില്‍ മടങ്ങിയെത്തുന്ന മുതിര്‍ന്നവര്‍ക്ക് മാസ്‌ക് ഒഴിവാക്കിയെന്നതാണ് വിരോധാഭാസം. ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളും ശക്തമാണ്.

ഓഫീസുകളില്‍ നിന്നും മാസ്‌ക് ഒഴിവാക്കുമ്പോള്‍ ക്ലാസ്മുറികളില്‍ കുട്ടികള്‍ക്ക് ഇത് ശക്തമായി നിര്‍ദ്ദേശിക്കുന്നത് എന്ത് അര്‍ത്ഥത്തിലാണെന്നതാണ് ചോദ്യം. അതേസമയം മാസ്‌ക് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്നതാണെന്നും, അത് താല്‍ക്കാലികമാണെന്നും എഡ്യുക്കേഷന്‍ മന്ത്രി സാറാ മിച്ചല്‍ വിശദീകരിച്ചു.

ചെറിയ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ കഴിയാത്തതിനാല്‍ മാസ്‌ക് ഇവര്‍ക്ക് അധിക സുരക്ഷ നല്‍കുമെന്ന് മിച്ചല്‍ ചൂണ്ടിക്കാണിച്ചു. റീജ്യണല്‍ സ്‌കൂളുകള്‍ ഈ നിബന്ധനകള്‍ പാലിച്ച് ഏതാനും ആഴ്ചകളായി തിരിച്ചെത്തിയിട്ട്. അവിടെ കാര്യങ്ങള്‍ മികച്ച നിലയിലാണ്. കുട്ടികള്‍ ധരിക്കാം, ധരിക്കാതിരിക്കാം, അത്തരം ഉപദേശങ്ങള്‍ ആരോഗ്യ വിദഗ്ധരുടേതാണ്, മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 25ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ മടങ്ങിയെത്തുമ്പോള്‍ ഇന്‍ഡോറില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. നിലവില്‍ സ്‌കൂളുകളില്‍ ലെവല്‍ 3 വിലക്കുകളാണ് പ്രാബല്യത്തിലുള്ളത്. ഇത് ലെവല്‍ 2വിലേക്ക് മാറുമ്പോള്‍ മാസ്‌ക് നിബന്ധനയും ഒഴിവാകുമെന്ന് മിച്ചല്‍ വ്യക്തമാക്കി.
Other News in this category



4malayalees Recommends