നഴ്‌സുമാരെ പൊതുമേഖലയില്‍ പിടിച്ച് നിര്‍ത്താന്‍ ക്യുബെക്കിന്റെ പുതിയ ശ്രമം; പ്രൈവറ്റ് നഴ്‌സിംഗ് ഏജന്‍സികളുടെ ആകര്‍ഷണീയത കുറയ്ക്കും; ആവശ്യമുള്ള സമയത്ത് ഷിഫ്റ്റ് കയറാനുള്ള അവസരവും ഇല്ലാതാക്കും?

നഴ്‌സുമാരെ പൊതുമേഖലയില്‍ പിടിച്ച് നിര്‍ത്താന്‍ ക്യുബെക്കിന്റെ പുതിയ ശ്രമം; പ്രൈവറ്റ് നഴ്‌സിംഗ് ഏജന്‍സികളുടെ ആകര്‍ഷണീയത കുറയ്ക്കും; ആവശ്യമുള്ള സമയത്ത് ഷിഫ്റ്റ് കയറാനുള്ള അവസരവും ഇല്ലാതാക്കും?

പൊതുമേഖലയില്‍ നഴ്‌സുമാരെ പിടിച്ചുനിര്‍ത്താന്‍ ക്യുബെക്കിന്റെ പുതിയ ശ്രമം പ്രൈവറ്റ് നഴ്‌സിംഗ് ഏജന്‍സികളുടെ കടയ്ക്കല്‍ പാരവെയ്ക്കും. സ്വകാര്യ ഏജന്‍സികളുടെ ആകര്‍ഷണീയത കുറച്ച് നഴ്‌സുമാരെ പിടിച്ചുനിര്‍ത്താനാണ് ക്യുബെക് ഗവണ്‍മെന്റ് നീക്കം നടത്തുന്നത്. പ്രൊവിന്‍സിലെ മോശം പൊതുജനാരോഗ്യ സിസ്റ്റത്തില്‍ നിന്നും രക്ഷപ്പെടുന്ന നഴ്‌സുമാര്‍ക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കും.


പ്രൈവറ്റ് മേഖലയില്‍ മെച്ചപ്പെട്ട ശമ്പളവും, ഫ്‌ളെക്‌സിബിള്‍ ജോലി സമയവും കിട്ടുമെന്നതാണ് മെച്ചം. എന്നാല്‍ സ്വകാര്യ ഏജന്‍സികളുടെ അനുയോജ്യമായ ഷിഫ്റ്റ് തെരഞ്ഞെടുക്കാനുള്ള സൗകര്യം ഉള്‍പ്പെടെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയെന്ന് റേഡിയോ കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട അന്തരീക്ഷം ലഭിക്കുമ്പോള്‍ ആ അവസ്ഥ ഇല്ലാതാക്കുകയല്ല പോംവഴിയെന്ന് ക്യുബെക് നഴ്‌സസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അലക്‌സ് മാഗ്ഡ്‌സിന്‍സ്‌കി പറഞ്ഞു. പൊതുമേഖലയില്‍ നിന്നും രാജിവെച്ച് നോര്‍ത്തേണ്‍ ക്യുബെക്കിലെ ഒരു സ്വകാര്യ നഴ്‌സിംഗ് ഏജന്‍സിക്ക് വേണ്ടിയാണ് അലക്‌സ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഇതിനുള്ള കാരണം ഫ്‌ളെക്‌സിബിലിറ്റിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സര്‍ക്കാരിന്റെ നീക്കങ്ങളെ പ്രൊവിന്‍സിലെ വലിയ നഴ്‌സിംഗ് യൂണിയന്‍ എഫ്‌ഐക്യു പിന്തുണയ്ക്കുന്നുണ്ട്. നിര്‍ബന്ധിത ഓവര്‍ടൈം പോലുള്ള വ്യവസ്ഥകള്‍ ഇല്ലാതാക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് വൈസ് പ്രസിഡന്റ് പാട്രിക് ഗുയെ പറഞ്ഞു.

ഹെല്‍ത്ത് കെയര്‍ മേഖലയില്‍ നഴ്‌സുമാരുടെ സേവനത്തിന് മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നാണ് ക്യുബെക് ഹെല്‍ത്ത് മിനിസ്റ്റര്‍ ക്രിസ്റ്റ്യാന്‍ ഡുബെയുടെ പ്രതീക്ഷ. നിര്‍ബന്ധിത ഓവര്‍ടൈം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പകരം സംവിധാനങ്ങള്‍ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Other News in this category4malayalees Recommends