68 ശതമാനം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ക്യൂന്‍സ്‌ലാന്‍ഡ്; ഡബിള്‍ ഡോസെടുത്ത യാത്രക്കാര്‍ക്ക് ഹോം ക്വാറന്റൈന്‍ ഒരുക്കും; വാക്‌സിനേഷന്‍ 70 ശതമാനം കടന്നാല്‍ കൂടുതല്‍ ഇളവുകള്‍

68 ശതമാനം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ക്യൂന്‍സ്‌ലാന്‍ഡ്; ഡബിള്‍ ഡോസെടുത്ത യാത്രക്കാര്‍ക്ക് ഹോം ക്വാറന്റൈന്‍ ഒരുക്കും; വാക്‌സിനേഷന്‍ 70 ശതമാനം കടന്നാല്‍ കൂടുതല്‍ ഇളവുകള്‍

ക്യൂന്‍സ്‌ലാന്‍ഡില്‍ ഹോം ക്വാറന്റൈന്‍ ദീര്‍ഘിപ്പിക്കുന്നു. വീടുകളില്‍ പുറത്ത് നിന്നും പ്രവേശിക്കാന്‍ സംവിധാനമുള്ളവര്‍ക്കാണ് സ്റ്റേറ്റില്‍ 70 ശതമാനം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ വീട്ടില്‍ ക്വാറന്റൈന്‍ ചെയ്യാന്‍ അനുമതി നല്‍കുന്നത്.


നെഗറ്റീവ് ടെസ്റ്റ് നേടുന്ന ആഭ്യന്തര യാത്രക്കാര്‍ക്കാണ് നേരത്തെ സര്‍ക്കാര്‍ ഹോം ക്വാറന്റൈന്‍ അനുവദിച്ചിരുന്നത്. സൗത്ത് ഈസ്റ്റില്‍ നിന്നുള്ളവര്‍ക്കാണ് ഈ ഇളവ് നല്‍കിയത്. എന്നാല്‍ ക്യൂന്‍സ്‌ലാന്‍ഡ് 70 ശതമാനം ഡബിള്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നതോടെ ഹോം ക്വാറന്റൈന്‍ ദീര്‍ഘിപ്പിക്കുമെന്നാണ് ആരോഗ്യ മന്ത്രി വെറ്റ് ഡി'ആത് വ്യക്തമാക്കുന്നത്.

എയര്‍പോര്‍ട്ടില്‍ നിന്നും രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ എത്തിച്ചേരാവുന്ന ഇടങ്ങളില്‍, വീടുകളിലേക്ക് പുറമെ നിന്നും പ്രവേശിക്കാന്‍ സാധിക്കുന്നവര്‍ക്കാണ് ഇവിടെ 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ അനുവദിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

അപേക്ഷകര്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവരായിരിക്കണം. സമ്പൂര്‍ണ്ണ ഡോസ് പൂര്‍ത്തിയാക്കി രണ്ടാഴ്ചയെങ്കിലും പിന്നിട്ടിരിക്കണം. കൂടാതെ യാത്രക്ക് 72 മണിക്കൂര്‍ മുന്‍പ് നെഗറ്റീവ് പിസിആര്‍ ടെസ്റ്റും നേടിയിരിക്കണം.

നവംബര്‍ 19 മുതല്‍ സ്റ്റേറ്റിലേക്ക് യാത്രക്കാര്‍ എത്തിച്ചേരുന്നതോടെ അപകടവും വരുന്നുണ്ടെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. ഈ ഘട്ടത്തില്‍ പരമാവധി ആളുകള്‍ മുന്നിട്ടിറങ്ങി വാക്‌സിനെടുത്ത് സുരക്ഷിതരാകാന്‍ തയ്യാറാകണം. കാരണം വൈറസ് ഇവിടേക്ക് എത്തിച്ചേരും, മന്ത്രി വ്യക്തമാക്കി.
Other News in this category



4malayalees Recommends