ഓര്‍മ്മ മേഗാ ഇവന്റ് വമ്പിച്ചവിജയം. കോവിഡിനെ നിഷ്പ്രഭമാക്കിയ വന്‍ ജനപങ്കാളിത്തം

ഓര്‍മ്മ മേഗാ ഇവന്റ് വമ്പിച്ചവിജയം. കോവിഡിനെ നിഷ്പ്രഭമാക്കിയ വന്‍ ജനപങ്കാളിത്തം
ഓര്‍മ്മ സംഘടിപ്പിച്ച കേരള പിറവി മെഗാ ഇവന്റ് വൈവിധ്യമാര്‍ന്ന കലാപരിപാടികളിലൂടെയും വന്‍ ജന പങ്കാളിത്തത്തിലൂടെയും വമ്പിച്ച വിജയ മായി മാറി. ഓര്‍മ്മ പ്രസിഡന്റ് ജിജോ ചിറയില്‍ സ്വാഗതം ആശംസിച്ചുകൊണ്ട് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.


കേരളം എന്ന പൊതുവികാരത്തെ മലയാളികള്‍ ഒന്നടങ്കം മുറുകി പിടിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഏവരെയും ഓര്‍മിപ്പിച്ചു. അല്ലെങ്കില്‍ കേരളത്തിനുള്ളില്‍ തന്നെ വിവിധ മതില്‍ക്കെട്ടുകള്‍ രൂപപ്പെടാന്‍ അതിടയാക്കും എന്ന ആശങ്ക തദവസരത്തില്‍ അദ്ദേഹം പങ്കുവെച്ചു.അത്തരമൊരു വികാരം അക്ഷരാര്‍ത്ഥത്തില്‍ ഉയര്‍ന്ന ഒരു സംഗമ വേദിയായി ഈ മെഗാ ഇവെന്റിനെ ഒര്‍ലാണ്ടോ മലയാളികള്‍ ഏറ്റെടുത്തതിനെ അദ്ദേഹം നന്ദിയോടെ സ്മരിച്ചു


ഫാ. ജെയിംസ് തരകന്‍, ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, ഫോമാ ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ റിയല്‍റ്റര്‍ ബെന്നി എബ്രഹാം, ഓര്‍മ്മ പ്രസിഡന്റ് ജിജോ ചിറയില്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തി പരിപാടിയെ ഐശ്വര്യ പൂര്‍ണ്ണമാക്കി. മുഖ്യാതിഥി ഫാ. ജെയിംസ് തരകന്‍ മുഖ്യ പ്രഭാഷണം നടത്തി. അമേരിക്കയിലെ മലയാളീ നാഷണല്‍ ലീഡേഴ്‌സ് ന്റെ സാന്നിദ്യം പരിപാടികള്‍ക്ക് മാറ്റ് കൂട്ടി. അമ്പിളി അനില്‍ രൂപപ്പെടുത്തിയ 54 നര്‍ത്തകരുടെ കേരളീയം എന്ന ഫ്യൂഷന്‍ ഡാന്‍സ് അക്ഷരാര്‍ത്ഥത്തില്‍ വേദിയെ അനശ്വരമാക്കി.


സിജി ജസ്റ്റിന്‍ രൂപപ്പെടുത്തിയ 'കേരളപിറവി റീക്രീറ്റഡ് ഓണ്‍ സ്റ്റേജ്' എന്ന പരിപാടി ഓര്‍മയുടെ മെഗാ ഇവന്റിന് നക്ഷത്ര ശോഭ നല്‍കി. യുവരക്ത തിളപ്പില്‍ നിറഞ്ഞാടിയ ജോയല്‍ ജോസ് & റെയ്‌ന രഞ്ജി എന്നിവരടങ്ങിയ 9 അംഗ ടീം ന്റെ കിടിലന്‍ ഡാന്‍സ് ഏവരെയും അമ്പരപ്പിച്ചു. അനുരാധ മനോജ് ചിട്ടപ്പെടുത്തിയ ഫോല്‍ക് ഡാന്‍സ് പഴയകാല സ്മരണകളിലേക്ക് ഏവരെയും നയിച്ചു.


പിന്നീട് ഏവരും കാത്തിരുന്ന സൂപ്പര്‍ ഹിറ്റ് ഫാമിലി ഡ്രാമ 'കൂട്ടുകുടുംബം' ജന ഹ്ര്യദയങ്ങളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. പൗലോസ് കുയിലാടന്റെ സംവിധാനത്തില്‍ അരങ്ങേറിയ ഈ നാടകത്തിന്റെ മുഖ്യ സങ്കാടകന്‍ ഓര്‍മ്മ പ്രസിഡന്റ് ജിജോ ചിറയില്‍ ആയിരുന്നു. മാത്യു സൈമണ്‍ നെയ്‌തെടുത്ത രംഗപടം നാടകത്തിന്റെ വിജയത്തില്‍ പ്രധാന പങ്കു വഹിച്ചു.


പൗലോസ് കുയിലാടനേ ജോര്‍ജി വര്‍ഗീസിന്റെയും ടി ഉണ്ണികൃഷന്റെയും സാന്നിധ്യത്തില്‍ പൊന്നാടയും ഫലകവും നല്‍കി ഓര്‍മ്മ ആദരിച്ചു മാത്യു സൈമണ്‍ ജനങ്ങളുടെ കൈയടിയാല്‍ ആദരം ഏറ്റുവാങ്ങി ഓര്‍മയുടെ മെഗാ ഇവെന്റിന്റെ ഗ്രാന്റ് സ്‌പോണ്‍സര്‍മാര്‍ റിയല്‍റ്റര്‍ ബെന്നി അബ്രഹാം & മോര്‍ട്‌ഗേജ് ലോണ്‍ ഓഫീസര്‍ ജൂബി ജെ ചക്കുങ്കല്‍ ഉം ആയിരുന്നു.


ഫൊക്കാനയുടെ ഒര്‍ലാണ്ടോ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഇതോടപ്പം നടത്തപ്പെട്ടു. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുരിയന്‍ ആമുഖമായി സംസാരിച്ചു. വിവിധ നേതാക്കളുടെ സാന്നിധ്യത്തില്‍ ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ചെയ്തു സംസാരിച്ചു. ചാക്കോ കുരിയന്‍ കണ്‍വെന്‍ഷന്‍ സ്‌പോണ്‍സര്‍ഷിപ് തുകയായ പതിനയ്യായിരം ഡോളേഴ്‌സ് തദവസരത്തില്‍ ജോര്‍ജി വര്‍ഗീസിനു കൈമാറി. കണ്‍വെന്‍ഷന്‍ ട്രാന്‍സ്‌പോര്‍ടെഷന്‍ ചെയര്‍മാന്‍ രാജീവ് കുമാരന്‍ കിക്ക് ഓഫ് കോണ്‍സിലുടെ ചെയ്തു സംസാരിച്ചു.


ഫോമാ നടത്തുന്ന കോവിഡ് & ഫ്‌ളഡ് റിലീഫിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ഓര്‍മ്മ സംഘടിപ്പിച്ച ഫണ്ട് ഫോമാ ജനറല്‍ സെക്രെട്ടറി ടി ഉണ്ണികൃഷ്ണനും ജോയിന്റ് ട്രെഷറര്‍ ബിജു തോണിക്കടവിലും ചേര്‍ന്നു ഓര്‍മ്മ പ്രസിഡന്റ് ജിജോ ചിറയില്‍ നിന്നു ഏറ്റു വാങ്ങി . ഫോമയുടെ നേതാക്കളായ ജെയിംസ് ഇല്ലിക്കല്‍, സുനില്‍ വര്ഗീസ്, ബിനൂബ്, പൗലോസ് കുയിലാടന്‍, ഫെലിക്‌സ് മച്ചാനിക്കല്‍, സാജ് തുടങ്ങിയവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നൂ.


ഒരുമ പ്രസിഡന്റ് ഡോ. ഷിജു ചെറിയാന്‍, മാറ്റ് പ്രസിഡന്റ് ബിഷന്‍ ജോസഫ്, ടി.എം.എ പ്രസിഡന്റ് ബിനൂബ് മാമ്പിള്ളില്‍, മാഡ് പ്രസിഡന്റ് ലിന്‍ഡോ ജോളി, ഡബ്ല്യുഎംസി വൈസ് ചെയര്‍മാന്‍ ഡോക്ടര്‍ അനൂപ്, മറ്റു വിവിധ സംഘടനകളുടെ ഭാരവാഹികള്‍ തുടങ്ങിയവര്‍ മെഗാ ഇവന്റില്‍ ആദ്യാവസാനം പങ്കെടുത്തു. എംസി മാരായ സിമി ജോബിയുടെയും ബിജി റിന്‍സിന്റേയും മിന്നും പ്രകടനം ഏവരെയും സന്തോഷ ഭരിതരാക്കി.


ഓര്‍മ്മ സെക്രട്ടറി കൃഷ്ണ ശ്രീകാന്ത് ഏവര്‍ക്കും കൃതജ്ഞത പ്രകാശിപ്പിച്ചു.21 കൂട്ടം വിഭവങ്ങള്‍ അടങ്ങിയ കേരള സദ്യയോടെ , കോവിഡിനു ശേഷമുള്ള ഓര്‍മ്മയുടെ ഗംഭീര തിരിച്ചുവരവിനു പരിസമാപ്തി കുറിച്ചു


Other News in this category



4malayalees Recommends