ബൈഡനും, സീയും സംസാരിച്ചു; മാറ്റത്തിന്റെ സ്വരവുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി; ചൈനയുമായി ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് മോറിസണ്‍; ഇരുരാജ്യങ്ങളും തമ്മില്‍ പോര് മറക്കുമോ?

ബൈഡനും, സീയും സംസാരിച്ചു; മാറ്റത്തിന്റെ സ്വരവുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി; ചൈനയുമായി ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് മോറിസണ്‍; ഇരുരാജ്യങ്ങളും തമ്മില്‍ പോര് മറക്കുമോ?

ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നിട്ടും ചൈനയുമായി ഉന്നത തല ആശയവിനിമയം നിര്‍ത്തിവെച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി പ്രധാനമന്ത്രി. ചൈനീസ് നേതാവ് സീ ജിന്‍പിംഗുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് സ്‌കോട്ട് മോറിസണ്‍ വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ചൈനീസ് അധികൃതരുമായി ഫോണില്‍ സംസാരിക്കാന്‍ പോലും മുതിര്‍ന്ന ഓസ്‌ട്രേലിയന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.


ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഫോണില്‍ സംസാരിക്കാന്‍ ട്രേഡ് മിനിസ്റ്റര്‍ സിമോണ്‍ മോറിസണ്‍ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. ഓസ്‌ട്രേലിയന്‍ ഉത്പന്നങ്ങളായ വൈന്‍, ബീഫ്, ബാര്‍ലി എന്നിവയുടെ ഇറക്കുമതിയില്‍ ചൈന നികുതികള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തു.

ചൈനയുടെ നടപടി ഏറെ നാളായി തുടരുന്ന നിരാശാജനകമായ നടപടികളുടെ ഭാഗമാണെന്ന് ബര്‍മിംഗ്ഹാം വിമര്‍ശിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രശ്‌നങ്ങളുടെ പേരിലല്ല നികുതി ചുമത്തിയതെന്നാണ് ചൈനയുടെ വാദം. ഇതോടൊപ്പമാണ് കോവിഡ്-19 പ്രതിസന്ധിയില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് മോറിസണ്‍ ആവശ്യപ്പെട്ടത് പ്രശ്‌നമായത്.

എന്നാല്‍ ഈ ആഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനും, ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗും വിര്‍ച്വല്‍ മീറ്റിംഗ് നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെയാണ് നേതാക്കളുടെ ചര്‍ച്ച.

ഇതിന് പിന്നാലെയാണ് ചൈനീസ് പ്രസിഡന്റും, മറ്റ് മന്ത്രിമാരുമായി എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മോറിസണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഓസ്‌ട്രേലിയയുടെ താല്‍പര്യങ്ങള്‍ക്കൊപ്പമാണ് വിവിധ വിഷയങ്ങളില്‍ നിലയുറപ്പിക്കുക, പ്രധാനമന്ത്രി വ്യക്തമാക്കി.
Other News in this category



4malayalees Recommends