കാനഡയില്‍ നാശം വിതച്ച് കനത്ത മഴ; ബ്രിട്ടീഷ് കൊളംബിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; മരണസംഖ്യ ഉയര്‍ന്നേക്കും; വെള്ളപ്പൊക്ക ദുരിതം നേരിടുന്നവരെ സഹായിക്കാന്‍ സൈന്യത്തെ അയച്ചു

കാനഡയില്‍ നാശം വിതച്ച് കനത്ത മഴ; ബ്രിട്ടീഷ് കൊളംബിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; മരണസംഖ്യ ഉയര്‍ന്നേക്കും; വെള്ളപ്പൊക്ക ദുരിതം നേരിടുന്നവരെ സഹായിക്കാന്‍ സൈന്യത്തെ അയച്ചു

കനത്ത വെള്ളപ്പൊക്കത്തില്‍ കുടുങ്ങുകയും, ദുരിതം നേരിടുകയും ചെയ്യുന്ന വിഭാഗങ്ങളെ രക്ഷപ്പെടുത്താനായി സൈന്യത്തെ അയച്ച് കാനഡ. റെക്കോര്‍ഡ് മഴയില്‍ രാജ്യത്തിന്റെ പസഫിക് തീരം വെള്ളപ്പൊക്കത്തില്‍ മുങ്ങിയതോടെ ഈ പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.


ബ്രിട്ടീഷ് കൊളംബിയയില്‍ പെയ്ത കനത്ത മഴയില്‍ ഉണ്ടായ മണ്ണിടിച്ചില്‍ മൂലം വാഹനങ്ങളില്‍ ആളുകള്‍ കുടുങ്ങിയതായി അധികൃതര്‍ വ്യക്തമാക്കി. ഒരാള്‍ മരിക്കുകയും, നാല് പേരെ കാണാതാവുകും ചെയ്തു. ആയിരങ്ങളാണ് വീടുവിട്ട് ഇറങ്ങേണ്ടി വന്നത്. വാന്‍കോവറും, അവിടുത്തെ പോര്‍ട്ടും തമ്മിലുള്ള ബന്ധവും വിച്ഛേദിക്കപ്പെട്ടു.

ബിസിയില്‍ പെയ്ത ചരിത്രത്തില്‍ കാണാത്ത തോതിലുള്ള കനത്ത മഴ മൂലം വെള്ളപ്പൊക്കത്തിന് കാരണാകുകയും, ജനജീവിതം സ്തംഭിക്കുകയും ചെയ്തതായി യുഎസ്, മെക്‌സിന്‍ നേതാക്കളുമായി ചര്‍ച്ചയ്ക്ക് വാഷിംഗ്ടണില്‍ എത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി.

കനേഡിയന്‍ സായുധ സേനാംഗങ്ങള്‍ ബ്രിട്ടീഷ് കൊളംബിയയിലെ ജനങ്ങളെ സഹായിക്കാനായി പുറപ്പെട്ടിട്ടുണ്ട്. സപ്ലൈ മുതല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വരെ ഇവര്‍ പങ്കെടുക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കനത്ത മഴയും, കാറ്റും വെള്ളപ്പൊക്കവും പ്രൊവിന്‍സിലെ ജനങ്ങളെ മുഴുവന്‍ ബാധിച്ചതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ബിസി പ്രീമിയര്‍ ജോണ്‍ ഹോര്‍ഗാന്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് കൊളംബിയയില്‍ കടുത്ത വേനലില്‍ 500ലേറെ പേര്‍ മരിച്ചതിന് പിന്നാലെയാണ് കാലാവസ്ഥ നേര്‍വിപരീതമായി മാറിമറിഞ്ഞത്. വേനലില്‍ കാട്ടൂതീയില്‍ ഒരു പട്ടണം തന്നെ നശിപ്പിക്കപ്പെട്ടിരുന്നു. കാലാവസ്ഥാ വ്യതിയാനമാണ് ഈ സംഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതെന്ന് ഹോര്‍ഗാന്‍ അഭിപ്രായപ്പെട്ടു.
Other News in this category



4malayalees Recommends