സ്‌ക്വിഡ് ഗെയിമിലെ ഹണി കോമ്പ് ചലഞ്ചില്‍ പങ്കെടുത്ത സൗത്ത് ഓസ്‌ട്രേലിയന്‍ വിദ്യാര്‍ത്ഥിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു ; കുട്ടികളുടേത് തീക്കളി ; മുന്‍കരുതല്‍ വേണമെന്ന് ഡോക്ടര്‍മാര്‍

സ്‌ക്വിഡ് ഗെയിമിലെ ഹണി കോമ്പ് ചലഞ്ചില്‍ പങ്കെടുത്ത സൗത്ത് ഓസ്‌ട്രേലിയന്‍ വിദ്യാര്‍ത്ഥിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു ; കുട്ടികളുടേത് തീക്കളി ; മുന്‍കരുതല്‍ വേണമെന്ന് ഡോക്ടര്‍മാര്‍
നെറ്റ്ഫ്‌ളിക്‌സ് സീരീസ് സ്‌ക്വിഡ് ഗെയിമിന്റെ ഇന്‍സ്പയറായി ടിക്ടോക്കില്‍ കുട്ടികള്‍ ഹണികോമ്പ് ചലഞ്ച് നടത്തി അപകടത്തിലാകുന്നുവെന്ന് റിപ്പോര്‍ട്ട്. ടിക്ടോക്കില്‍ അഡിക്ഷനുള്ള കുട്ടികള്‍ ചലഞ്ച് ഏറ്റെടുത്ത് പണി വാങ്ങുകയാണ്. സൗത്ത് ഓസ്‌ട്രേലിയയില്‍ നിന്നുള്ള കുട്ടി ഹണികോമ്പ് ചലഞ്ച് ചെയ്ത് പൊള്ളലേറ്റതായി ഡോക്ടര്‍ പറഞ്ഞു.

നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ ഈ മരണകളിയുടെ ഭാഗമാകുന്നുവെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കൊറിയന്‍ ഡാല്‍ഗോണ കാന്‍ഡി ഷേപില്‍ പൊട്ടാതെ ഉണ്ടാക്കുകയാണ് ഒരു ചലഞ്ച്. കാന്‍ഡി ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ കൈ പൊള്ളുന്നവര്‍ ധാരാളമാണ്.

A teen burned his hand and received third degree burns to his leg after trying the honeycomb challenge. Supplied

പലരുടേയും കൈകള്‍ പൊള്ളിയാണ് ആശുപത്രിയിലെത്തുന്നതെന്നും കരുതല്‍ വേണമെന്നും ഡോക്ടര്‍ പറയുന്നു.

കഴിഞ്ഞ മാസം സ്ഡ്‌നിയില്‍ നിന്നുള്ള കുട്ടിയും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മൂന്നു കുട്ടികള്‍ ചികിത്സയിലാണ്. ചിലരുടെ ഞെരമ്പുകള്‍ വരെ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഓണ്‍ലൈന്‍ ഗെയിമുകളെ അത്ര നിസാരമായി കാണരുത്. ചിലപ്പോള്‍ കുട്ടികള്‍ ചലഞ്ചുകള്‍ ഏറ്റെടുത്ത് ഗുരുതരമായി പരിക്കേല്‍ക്കുന്നുണ്ട്. ചില ഗെയിമുകള്‍ ജീവന്‍ തന്നെ നഷ്ടപ്പെടുത്തും. കുട്ടികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും ഇത്തരത്തില്‍ ഒരു നീക്കം കുട്ടികള്‍ക്ക് തീക്കളിയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Other News in this category



4malayalees Recommends