അര്‍ദ്ധരാത്രി അതിര്‍ത്തി തുറന്ന് സൗത്ത് ഓസ്‌ട്രേലിയ; മറ്റ് സ്‌റ്റേറ്റുകളില്‍ നിന്നും യാത്ര ചെയ്യാന്‍ അനുമതി നേടി 30,000 പേര്‍; ഇന്റര്‍‌സ്റ്റേറ്റ് യാത്രക്കാര്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടണം, വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം

അര്‍ദ്ധരാത്രി അതിര്‍ത്തി തുറന്ന് സൗത്ത് ഓസ്‌ട്രേലിയ; മറ്റ് സ്‌റ്റേറ്റുകളില്‍ നിന്നും യാത്ര ചെയ്യാന്‍ അനുമതി നേടി 30,000 പേര്‍; ഇന്റര്‍‌സ്റ്റേറ്റ് യാത്രക്കാര്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടണം, വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം

അര്‍ദ്ധരാത്രിയോടെ അതിര്‍ത്തികള്‍ തുറന്ന് സൗത്ത് ഓസ്‌ട്രേലിയ. ഇതിനകം 30,000 ഓസ്‌ട്രേലിയക്കാരാണ് വിവിധ ഭാഗങ്ങളില്‍ നിന്നും സ്‌റ്റേറ്റില്‍ പ്രവേശിക്കാന്‍ അനുമതി നേടിയിരിക്കുന്നത്. എസ്എ പ്രീമിയര്‍ സ്റ്റീവന്‍ മാര്‍ഷലാണ് നവംബര്‍ 23, ചൊവ്വാഴ്ച പുലര്‍ച്ചെ 12.01ന് അതിര്‍ത്തി തുറക്കുമെന്ന് പ്രഖ്യാപിച്ചത്.


ഏകദേശം 30,000 പേരാണ് എന്‍എസ്ഡബ്യു, വിക്ടോറിയ, ആക്ട് എന്നിവിടങ്ങളില്‍ നിന്നും മാസങ്ങള്‍ക്ക് ശേഷം മടങ്ങുന്നത്. ഇന്റര്‍സ്‌റ്റേറ്റ് യാത്ര നടത്തുന്നവര്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയിരിക്കണം. കൂടാതെ സര്‍ക്കാരിന്റെ എന്‍ട്രിചെക്ക്എസ്എ വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കണം. വാക്‌സിനെടുക്കാതെ യാത്ര ചെയ്യുന്നവര്‍ ഇളവിനായി അപേക്ഷിക്കണം.

12 വയസ്സും, 2 മാസവും കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നിബന്ധന ബാധകമാണ്. ആളുകള്‍ ഇടിച്ച് കയറിയതോടെ സര്‍ക്കാരിന്റെ വെബ്‌സൈറ്റ് തകര്‍ന്നിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കുകയും ചെയ്തു. വാക്‌സിനേഷന് പുറമെ 72 മണിക്കൂര്‍ മുന്‍പ് എടുത്ത കോവിഡ്-19 ടെസ്റ്റ് ഫലവവും, ക്വാറന്റൈനുമാണ് അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കും, ആഭ്യന്തര യാത്രകള്‍ക്കും ആവശ്യം.

തിങ്കളാഴ്ച സൗത്ത് ഓസ്‌ട്രേലിയയില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്‌റ്റേറ്റില്‍ 16ന് മുകളിലുള്ള 87.2 ശതമാനം പേര്‍ ആദ്യ ഡോസ് നേടിയിട്ടുണ്ട്. 77.4 ശതമാനം പേര്‍ രണ്ടാം ഡോസ് വാക്‌സിനേഷനും പൂര്‍ത്തിയായിട്ടുണ്ട്.
Other News in this category



4malayalees Recommends