കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു
കുവൈറ്റ് : കോവിഡ് മഹാമാരിക്കാലത്തെ ആത്മാര്‍ഥവും അര്‍പ്പണബോധത്തോടെയുമുള്ള സേവനങ്ങള്‍ക്ക് ആരോഗ്യ മേഖലയിലുള്ള പ്രവര്‍ത്തകരെ ആദരിച്ചു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുവൈറ്റിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇടവകാംഗങ്ങളായ 500ലധികം പേര്‍ ആദരം ഏറ്റുവാങ്ങി.

നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ മഹാ ഇടവക വികാരി റവ. ഫാ. ജിജു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി ജേക്കബ് തോമസ് വല്ലേലില്‍ സ്വാഗതവും, കണ്‍വീനര്‍ ദീപക് അലക്‌സ് പണിക്കര്‍ നന്ദിയും രേഖപ്പെടുത്തി. ഇടവക സഹവികാരി റവ. ഫാ. ലിജു കെ. പൊന്നച്ചന്‍, ഇടവക ട്രസ്റ്റി ജോണ്‍ പി. ജോസഫ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം കെ.ഇ. മാത്യൂസ്, ഭദ്രാസന കൗണ്‍സിലംഗം എബ്രഹാം സി. അലക്‌സ്, ആരോഗ്യപ്രവര്‍ത്തകരായ ഡോ. ഫിലിപ്പ് കോശി വൈദ്യന്‍, അമ്പിളി തോമസ് എന്നിവര്‍ പ്രസംഗിച്ചു. ജോബി എബ്രഹാം, നിതിന്‍ വര്‍ഗീസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. കണ്‍വീനറന്മാരായ ജോസ് വര്‍ഗീസ്, മാത്യൂ വി. തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Other News in this category



4malayalees Recommends