സുകേഷ് ചന്ദ്രശേഖറിനൊപ്പമുള്ള എന്റെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവയ്ക്കരുത് ; ജാക്വലിന്‍ ഫെര്‍ണാണ്ടസ്

സുകേഷ് ചന്ദ്രശേഖറിനൊപ്പമുള്ള എന്റെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവയ്ക്കരുത് ; ജാക്വലിന്‍ ഫെര്‍ണാണ്ടസ്
200 കോടി തട്ടിപ്പു കേസിലെ പ്രതിയായ സുകേഷ് ചന്ദ്രശേഖറുമായുള്ള തന്റെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവയ്ക്കരുതെന്ന് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. ഇപ്പോള്‍ വളരെ കടുത്ത അവസ്ഥയിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്നും സുഹൃത്തുക്കളും ആരാധകരും ഇത് മനസിലാക്കുമെന്ന് കരുതുന്നതായും ജാക്വലിന്‍ പറയുന്നു.

'ഈ നാട് എനിക്ക് എന്നും സ്‌ഹേഹവും ബഹുമാനവും നല്‍കിയിട്ടുണ്ട്. സുഹൃത്തുക്കളും മാധ്യമങ്ങളും എന്റെ കൂടെ നിന്നിട്ടുമുണ്ട്. ഇപ്പോള്‍ വളരെ കടുത്ത അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. സുഹൃത്തുക്കളും ആരാധകരും ഇത് മനസിലാക്കുമെന്ന് കരുതുന്നു.'

'എന്റെ വ്യക്തിപരവും സ്വകാര്യവുമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഈ തരത്തില്‍ പെരുമാറാത്തത് പോലെ എന്നോടും ചെയ്യില്ലെന്ന് കരുതുന്നതു. നീതിയും നല്ല ബോധവും പ്രതീക്ഷിക്കുന്നു' എന്നാണ് ജാക്വിലിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.



Other News in this category



4malayalees Recommends