അറ്റ്‌ലാന്റയിലെ മലയാളി കൂട്ടായ്മ ഗാമയ്ക്കു (ഗ്രെയ്റ്റര്‍ അറ്റ്‌ലാന്റ മലയാളി അസോസിയേഷന്‍) പുതിയ നേതൃത്വം

അറ്റ്‌ലാന്റയിലെ മലയാളി കൂട്ടായ്മ ഗാമയ്ക്കു (ഗ്രെയ്റ്റര്‍ അറ്റ്‌ലാന്റ മലയാളി അസോസിയേഷന്‍) പുതിയ നേതൃത്വം
അമേരിക്കയിലുടനീളം പ്രശസ്തിയാര്‍ജിച്ചിട്ടുള്ള ഗാമയുടെ 2022 കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ് ആയി ഷാജീവ് പത്മനിവാസ്, വൈസ് പ്രസിഡന്റ് ശ്രീജ അനുപ്, സെക്രെട്ടറി ബിനു കാസിം, ജോയിന്റ് സെക്രട്ടറി ടോണി തോമസ്, ട്രെഷറര്‍ ജോണ്‍ മത്തായി, കമ്മിറ്റി അംഗങ്ങളായി ജയമോന്‍ നെടുംപുറത്ത്, മനോജ് വര്‍ഗീസ്, ഗീതു വേണുഗോപാല്‍, ഹരീഷ് വേലായുധന്‍, നെല്‍സണ്‍ പാരപ്പുള്ളി, ഷാജി കമലാസനന്‍, സുപ്രിയ നമ്പൂതിരി, അനില്‍ നായര്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.


അറ്റ്‌ലാന്റയിലെ മലയാളി സമൂഹത്തിന് മാതൃകാപരവും അംഗങ്ങളുടെ ജീവ കാരുണ്യവും സമൂഹീകവും സാംസ്‌കാരികവുമായ ഉന്നമനത്തിന് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുമെന്ന് നിയുക്ത നേതൃത്വം അറിയിച്ചു. പുതുതലമുറക്ക് കേരളത്തിന്റെ ഗൃഹാതുരത്വത്തിനു ഒട്ടും കോട്ടം തട്ടാതെ സംസ്‌കാരവും തനിമയും പകര്‍ന്നുനല്കുന്നതിനോടൊപ്പം തദ്ദേശ്യമായ സംസ്‌കാരത്തോടെ ഇഴകിച്ചേര്‍ന്നു വളരുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഗാമയുടെ പുതിയ പ്രസിഡന്റ് ശ്രീ ഷാജീവ് പത്മനിവാസ് അറിയിച്ചു.


കോവിഡിന്റെ പശ്ചാത്തലത്തിലും നിരവധി പ്രവര്‍ത്തനങ്ങള്‍ മുന്‍കാല ഗാമ കമ്മിറ്റിക്കു ചെയ്യാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യം കൊള്ളുന്നു എന്ന് നിയുക്ത കമ്മിറ്റി അറിയിച്ചു.തുടര്‍ന്നും അറ്റ്‌ലാന്റ മലയാളികളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, പ്രത്യാശയോടെ മുന്നേറുമെന്നു നിയുക്ത വൈസ് പ്രസിഡന്റ് ശ്രീജ അനൂപും, സെക്രട്ടറി ബിനു കാസിമും, ജോയിന്റ് സെക്രട്ടറി ടോണി തോമസും അറിയിക്കുകയുണ്ടായി.



Other News in this category



4malayalees Recommends