കാനഡയില്‍ നിന്നും യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തിലെ നാല് പേര്‍ കൊടുംതണുപ്പില്‍ മരിച്ചു; മനുഷ്യക്കടത്ത് നടത്തിയ 47-കാരനൊപ്പം യുഎസില്‍ നിന്നും പിടിയിലായത് ഇന്ത്യക്കാരായ കുടിയേറ്റക്കാര്‍?

കാനഡയില്‍ നിന്നും യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തിലെ നാല് പേര്‍ കൊടുംതണുപ്പില്‍ മരിച്ചു; മനുഷ്യക്കടത്ത് നടത്തിയ 47-കാരനൊപ്പം യുഎസില്‍ നിന്നും പിടിയിലായത് ഇന്ത്യക്കാരായ കുടിയേറ്റക്കാര്‍?

യുഎസ് അതിര്‍ത്തിയില്‍ നിന്നും ഏതാനും മീറ്റര്‍ അകലെ കുടിയേറ്റക്കാര്‍ ഉപയോഗിക്കുന്ന വഴിയില്‍ ഒരു കുഞ്ഞിന്റേത് ഉള്‍പ്പെടെ നാല് മൃതദേഹങ്ങള്‍ കണ്ടെത്തി കനേഡിയന്‍ അധികൃതര്‍. കൊടുംതണുപ്പിനെ തുടര്‍ന്നാണ് ഇവര്‍ മരിച്ചതെന്നാണ് സംശയിക്കുന്നത്.


അതിര്‍ത്തി മേഖലകളില്‍ തണുത്ത് കാറ്റ് കൂടിച്ചേര്‍ന്നതോടെ താപനില -35 ഡിഗ്രി സെല്‍ഷ്യസായിരുന്നു. തണുത്ത കാലാവസ്ഥയിലാണ് ഇവര്‍ മരണപ്പെട്ടതെന്നാണ് കരുതുന്നതെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് പറഞ്ഞു.

രണ്ട് മുതിര്‍ന്നവരുടെയും, ഒരു കുഞ്ഞിന്റെയും മൃതദേഹം യുഎസ് അതിര്‍ത്തിയില്‍ നിന്നും 12 മീറ്റര്‍ അകലെയും, നാലാമതൊരു കൗമാരക്കാരന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയും ചെയ്‌തെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

അതേസമയം കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള സാധനങ്ങള്‍ കൈയിലുള്ള ഒരു സംഘത്തെ നേരത്തെ യുഎസ് അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നും ബോര്‍ഡര്‍ ഏജന്റ്‌സ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവര്‍ക്കൊപ്പം കുഞ്ഞുണ്ടായില്ല. ഇത് സംബന്ധിച്ച് വിവരം ലഭിച്ചതോടെയാണ് രണ്ട് ഭാഗത്തും തെരച്ചില്‍ നടന്നത്.

നാല് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ആദ്യ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതിനിടെ മനുഷ്യക്കടത്ത് നടത്തിയ 47-കാരനായ ഫ്‌ളോറിഡ സ്വദേശിയെ അറസ്റ്റ് ചെയ്തതായി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇയാള്‍ക്കൊപ്പം രേഖകളില്ലാത്ത രണ്ട് ഇന്ത്യന്‍ പൗരന്‍മാരെയാണ് കണ്ടെത്തിയത്. ഇതോടെയാണ് മരിച്ചവരും ഇന്ത്യക്കാരാണെന്ന ആശങ്ക ഉയരുന്നത്.
Other News in this category4malayalees Recommends