ഫൊക്കാന തെരഞ്ഞെടുപ്പ് : ഡോ. ബാബു സ്റ്റീഫന് പിന്തുണയുമായി സംഘടനകള്‍

ഫൊക്കാന തെരഞ്ഞെടുപ്പ് : ഡോ. ബാബു സ്റ്റീഫന് പിന്തുണയുമായി സംഘടനകള്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ മാതൃകാ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പ്രവാസികള്‍ക്കിടയിലെ ശ്രദ്ധേയനായ സംഘാടകനും വ്യവസായിയും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഡോ. ബാബു സ്റ്റീഫന്‍ രംഗത്ത്. ഡോ. ബാബു സ്റ്റീഫനെ പിന്‍ തുണയ്ക്കുന്നതിനും വാഷിംഗ്ടണ്‍ ഡി.സി യില്‍ നിന്ന് ഫൊക്കാനയുടെ മറ്റ് ഭാരവാഹിത്വത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് വാഷിംഗ്ടണ്‍ ഡി സി യിലെ നാല് പ്രമുഖ സംഘടനകള്‍ പ്രഖ്യാപിച്ചു. കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍, ഗ്രേറ്റര്‍ റിച്ച്മണ്ട് അസോസിയഷേന്‍ ഓഫ് മലയാളീസ്, കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റന്‍ വാഷിംഗ്ടണ്‍, കൈരളി ഓഫ് ബാള്‍ട്ടിമോര്‍ എന്നീ സംഘടനകളാണ് ഡോ.ബാബു സ്റ്റീഫന്റെയും വാഷിംഗ്ടണ്‍ ഡി.സി യില്‍ നിന്നുള്ള മറ്റ് സ്ഥാനാര്‍ത്ഥികളായ വിപിന്‍ രാജ്, ജോണ്‍സണ്‍ തങ്കച്ചന്‍ , കലാ ഷാഹി എന്നിവരുടെ വിജയത്തിനായി അണിചേരുന്നത്. വാഷിംഗ്ടണില്‍ ഫൊക്കാനയുടെ പ്രധാന പ്രവര്‍ത്തകരായ ബെന്‍ പോളും സ്റ്റാന്‍ലി എതുനിക്കലും ബാബു സ്റ്റീഫനും മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കും തങ്ങളുടെ പൂര്‍ണ്ണ പിന്‍തുണ അറിയിച്ചു. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണില്‍ നിന്ന് നാല് പ്രമുഖ സംഘടനകള്‍ ആദ്യമായാണ് സ്ഥാനാര്‍ത്ഥികളെ ഒറ്റക്കെട്ടായി പിന്‍തുണയറിയിക്കുന്നത്. യു എസ് പ്രവാസി സംഘടനകളുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലും ഇത്തരമൊരു ഏകോപനം ഇദംപ്രഥമമാണ്. ഡോ. ബാബു സ്റ്റീഫന്റെ വിജയം ഫൊക്കാനയുടെ കെട്ടുറപ്പിനും സക്രിയമായ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും ഗുണകരമാവുമെന്ന് അനുമാനിക്കപ്പെടുന്നു.



Other News in this category



4malayalees Recommends