അമേരിക്കയില്‍ ഗര്‍ഭഛിദ്രം നിരോധിച്ചേക്കും? സ്ത്രീകളെ സഹായിക്കാന്‍ ഉറച്ച് കാനഡ; അബോര്‍ഷന്‍ ആവശ്യമുള്ള അമേരിക്കന്‍ വനിതകളെ സ്വീകരിക്കുമെന്ന് കാനഡ

അമേരിക്കയില്‍ ഗര്‍ഭഛിദ്രം നിരോധിച്ചേക്കും? സ്ത്രീകളെ സഹായിക്കാന്‍ ഉറച്ച് കാനഡ; അബോര്‍ഷന്‍ ആവശ്യമുള്ള അമേരിക്കന്‍ വനിതകളെ സ്വീകരിക്കുമെന്ന് കാനഡ

കാനഡയില്‍ അബോര്‍ഷന്‍ വിലക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. 1988ലാണ് കനേഡിയന്‍ സുപ്രീംകോടതി അബോര്‍ഷന്‍ നിയമവിധേയമാക്കിയത്. അതുവരെ ഈ പ്രക്രിയ ചെയ്യണമെങ്കില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ യുഎസിലേക്ക് യാത്ര ചെയ്യണം.


നാണയത്തിന് ഇരുവശമുണ്ടെന്ന് പറയുന്നത് പോലെ കാനഡയില്‍ അബോര്‍ഷന്‍ നിയമവിധേയമായപ്പോള്‍ തിരിച്ച് നടക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്ക. റോ വി വേഡ് നിയമം റദ്ദാക്കാന്‍ യുഎസ് സുപ്രീംകോടതി തീരുമാനിച്ചാല്‍ സര്‍ജിക്കല്‍ അബോര്‍ഷന്‍ ആവശ്യമുള്ള അമേരിക്കന്‍ സ്ത്രീകള്‍ക്ക് അതിര്‍ത്തി കടന്ന് കാനഡയിലേക്കോ, മെക്‌സിക്കോയിലേക്കോ പോകേണ്ടി വരും.

കാനഡയിലെ അബോര്‍ഷന്‍ സര്‍വ്വീസുകള്‍ അമേരിക്കക്കാര്‍ക്ക് ഉപയോഗിക്കാമെന്ന് കാനഡയുടെ ഫാമിലീസ് മന്ത്രി കാരിന ഗൗള്‍ഡ് വ്യക്തമാക്കി. റോ വി വേഡ് നിയമം റദ്ദാക്കിയാല്‍ യുഎസിലെ 26 സ്‌റ്റേറ്റുകള്‍ അബോര്‍ഷന്‍ വിലക്കുമെന്നാണ് കണക്കാക്കുന്നത്.
Other News in this category4malayalees Recommends