മുന്‍കൂര്‍ അനുമതിയില്ലാതെ ലോകകപ്പ് ഔദ്യോഗിക ലോഗോ ഉപയോഗിച്ച സംഭവം ; അഞ്ച് പേര്‍ അറസ്റ്റില്‍

മുന്‍കൂര്‍ അനുമതിയില്ലാതെ ലോകകപ്പ് ഔദ്യോഗിക ലോഗോ ഉപയോഗിച്ച സംഭവം ; അഞ്ച് പേര്‍ അറസ്റ്റില്‍
മുന്‍കൂര്‍ അനുമതിയില്ലാതെ ലോകകപ്പ് ഔദ്യോഗിക ലോഗോ ഉപയോഗിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ സാമ്പത്തിക സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്ന വകുപ്പാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഖത്തറിന്റെ ഔദ്യോഗിക ലോഗോ പതിച്ച വസ്ത്രങ്ങള്‍ വിറ്റുവരികയായിരുന്നു ഇവര്‍. വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും ഒടുവില്‍ വസ്ത്രങ്ങള്‍ പിടിച്ചെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി. ടീ ഷര്‍ട്ടുകളും തൊപ്പികളും ഉള്‍പ്പെടെ ഫിഫ ലോകകപ്പ് ഖത്തറിന്റെ ഔദ്യോഗിക ലോഗോ പതിച്ച വസ്ത്രങ്ങള്‍ മന്ത്രാലയം ട്വിറ്ററില്‍ പങ്കുവച്ചു.

Other News in this category



4malayalees Recommends