ലിംഗമാറ്റ ശസ്ത്രക്രിയ ആവശ്യമായ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കുമെന്ന് പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ കോള്‍സ്

ലിംഗമാറ്റ ശസ്ത്രക്രിയ ആവശ്യമായ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കുമെന്ന് പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ കോള്‍സ്
ലിംഗമാറ്റ ശസ്ത്രക്രിയ ആവശ്യമായ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കുമെന്ന് പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ കോള്‍സ് പ്രഖ്യാപിച്ചു. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാര്‍ക്ക് 10 ദിവസം വരെ ശമ്പളത്തോടെയുള്ള അവധി ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം

സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ കോള്‍സില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്നവരോ, സ്വയം അങ്ങനെ വിലയിരുത്തുന്നവരോ ആയ 900ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇവരുടെ ക്ഷേമം മുന്‍ നിറുത്തിയാണ് ലിംഗ സ്ഥിരീകരണ നടപടികളുമായി ബന്ധപ്പെട്ട് കോള്‍സ് പുതിയ അവധി ആവിഷ്‌കരിച്ചിരിക്കുന്നത്.

കോള്‍സില്‍ ജോലി ചെയ്യുന്ന ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിക്ക് ലിംഗ സ്ഥിരീകരണം, ലിംഗമാറ്റം തുടങ്ങിയ ആവശ്യങ്ങളില്‍ ഈ അവധി ഉപയോഗിക്കാം.

ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാര്‍ക്ക് അവര്‍ തിരഞ്ഞെടുത്തിരിക്കുന്ന ലിംഗത്തിനനുസരിച്ചുള്ള ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാനും കോള്‍സ് അനുമതി നല്‍കിയിട്ടുണ്ട്.

ട്രാന്‍സ് ജെന്‍ഡര്‍ ജീവനക്കാര്‍ ഏതു ലിംഗമെന്ന് സ്വയം വിശേഷിപ്പിക്കുന്നു എന്നതിന് അനുസൃതമായ വസ്ത്രങ്ങള്‍ ധരിക്കുക, ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുക, ലിംഗമാറ്റം വരുത്തുക, പേരുകള്‍ മാറ്റുക തുടങ്ങിയ കാര്യങ്ങളില്‍ ട്രാന്‍സ് ജീവനക്കാര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് കോള്‍സ് പ്രസ്താവനയില്‍ അറിയിച്ചു.

ജീവിതത്തിലെ സുപ്രധാന പരിവര്‍ത്തനത്തിന് വിധേയമാകുന്ന ജീവനക്കാര്‍ക്കായി ട്രാന്‍സ്‌സ്‌പെസിഫിക് പോളിസി നടപ്പിലാക്കേണ്ട സമയമാണിതെന്ന് കോള്‍സ് ലീഗല്‍ ആന്‍ഡ് സേഫ്റ്റി ചീഫ് ഡേവിഡ് ബ്രൂസ്റ്റര്‍ പറഞ്ഞു.

2021ല്‍ മറ്റൊരു സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ വൂള്‍വര്‍ത്ത്‌സ് ലിംഗഭേദം സ്ഥിരീകരിക്കുന്നതിനായി രണ്ടാഴ്ചത്തെ ശമ്പളത്തോടെയുള്ള അവധിയും, ശമ്പളമില്ലാതെ രണ്ടാഴ്ചത്തെ അവധിയും പ്രഖ്യാപിച്ചിരുന്നു.

വെസ്റ്റ്പാക് ബാങ്ക്, ഇന്‍ഷുറന്‍സ് കമ്പനിയായ അലയന്‍സ് തുടങ്ങിയ കമ്പനികളും ലിംഗഭേദം സ്ഥിരീകരിക്കുന്നതിനായി നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.



Other News in this category



4malayalees Recommends