ഞങ്ങള്‍ ഓരോ ദിവസവും മരിക്കുകയാണ്! മകന്‍ കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍; മകന്‍ പഠിക്കുന്ന ഇടം കാണാന്‍ കൊതിച്ച അവര്‍ക്ക് വിധി കാത്തുവെച്ചത് മറ്റൊരു ദുരിതം

ഞങ്ങള്‍ ഓരോ ദിവസവും മരിക്കുകയാണ്! മകന്‍ കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍; മകന്‍ പഠിക്കുന്ന ഇടം കാണാന്‍ കൊതിച്ച അവര്‍ക്ക് വിധി കാത്തുവെച്ചത് മറ്റൊരു ദുരിതം

മകന്‍ പഠിക്കുന്ന ടൊറന്റോ സന്ദര്‍ശിക്കാന്‍ ഇന്ത്യയില്‍ നിന്നും യാത്ര ചെയ്യാന്‍ എന്നും ആ മാതാപിതാക്കള്‍ ആലോചിച്ചിരുന്നു. എന്നാല്‍ അന്നൊന്നും സാധിക്കാത്ത ആ യാത്ര ഇപ്പോള്‍ സാധ്യമായപ്പോള്‍ കൂടെ നടക്കാന്‍ മകന്‍ ഉണ്ടായില്ല. ഏപ്രില്‍ 7ന് ടൊറന്റോയില്‍ ഇവരുടെ മകന്‍ കാര്‍ത്തിക് വാസുദേവന്‍ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.


ഇന്ത്യയില്‍ നിന്നും ടൊറന്റോയില്‍ പഠിക്കാനെത്തിയ 21-കാരനായ വാസുദേവ് സെനെകാ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു. പാര്‍ട്ട്‌ടൈം ജോലിക്കായി പോകവെയാണ് ഷെര്‍ബോണ്‍ സബ്‌വേ സ്‌റ്റേഷന് പുറത്തുവെച്ച് ഈ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചത്.


മകന്റെ മരണത്തില്‍ ഉത്തരങ്ങള്‍ തേടിയാണ് ഇന്ത്യയില്‍ നിന്നും രണ്ട് മാസത്തിന് ശേഷം കുടുംബം ടൊറന്റോയില്‍ എത്തിയത്. ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ടെന്ന് പിതാവ് ജിതേഷ് വാസുദേവ് പറഞ്ഞു. രാത്രി മകന്‍ നഷ്ടപ്പെട്ട അവസ്ഥയില്‍ തങ്ങള്‍ക്ക് ഉറക്കം പോലുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാസുദേവിനെ കൊലപ്പെടുത്തിയ പ്രതി റിച്ചാര്‍ഡ് ജോന്നാഥന്‍ എഡ്വിന്‍ അറസ്റ്റിലായിരുന്നു. മറ്റൊരാളെ കൂടി ഇയാള്‍ കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ അക്രമം തീര്‍ത്തും പ്രകോപനമില്ലാത്തതാണെന്നാണ് പോലീസിന്റെ വിശ്വാസം.
Other News in this category



4malayalees Recommends