വാടകയ്ക്ക് താമസിക്കണോ, വീട് വാങ്ങണോ? ന്യൂ സൗത്ത് വെയില്‍സില്‍ വാടകയ്ക്ക് താമസിക്കുന്നതിനേക്കാള്‍ ലാഭത്തില്‍ വീട് സ്വന്തമാക്കാന്‍ കഴിയുന്ന ഇടങ്ങള്‍ ഏതൊക്കെ?

വാടകയ്ക്ക് താമസിക്കണോ, വീട് വാങ്ങണോ? ന്യൂ സൗത്ത് വെയില്‍സില്‍ വാടകയ്ക്ക് താമസിക്കുന്നതിനേക്കാള്‍ ലാഭത്തില്‍ വീട് സ്വന്തമാക്കാന്‍ കഴിയുന്ന ഇടങ്ങള്‍ ഏതൊക്കെ?

വാടകയ്ക്ക് താമസിക്കുന്നതാണ് വീട് വാങ്ങുന്നതിനേക്കാള്‍ ലാഭകരമെന്നാണ് പൊതുവെയുള്ള വികാരം. ഓസ്‌ട്രേലിയയിലെ വിലയേറിയ ഭവന വിപണിയില്‍ ഇത് ഒരുപരിധി വരെ സത്യവുമാണ്. എന്നാല്‍ ന്യൂ സൗത്ത് വെയില്‍സില്‍ വാടകയ്ക്ക് താമസിക്കുന്നതിനേക്കാള്‍ ലാഭകരമായ രീതിയില്‍ വീട് സ്വന്തമാക്കാന്‍ കഴിയുന്ന ഇടങ്ങളുണ്ടെന്നാണ് പുതിയ ഗവേഷണം വ്യക്തമാക്കുന്നത്.


സിഡ്‌നിയില്‍ വീട് വാങ്ങുന്നതിലും ലാഭം വാടകയ്ക്ക് കഴിയുന്നതാണെങ്കിലും നഗരത്തിലെ സൗത്ത് വെസ്റ്റ്, വെസ്റ്റ് മേഖലകളില്‍ വില വാടകയേക്കാള്‍ കൂടുതലല്ലെന്നാണ് പ്രോപ്ട്രാക്ക് ബയ് ഓര്‍ റെന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സ്‌പെന്‍സര്‍, ഗുണ്ടെര്‍മാന്‍ പോലുള്ള സെന്‍ഡ്രല്‍ കോസ്റ്റ് പ്രാന്തപ്രദേശങ്ങളില്‍ വീട് വാങ്ങാന്‍ ചെലവ് കുറവാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേസമയം വാട്‌സണ്‍സ് ബേ, വെയില്‍ ബീച്ച് പോലുള്ള പ്രദേശങ്ങളില്‍ വാടകയ്ക്ക് കഴിയുന്നതാണ് ലാഭം.

സിഡ്‌നി, മെല്‍ബണ്‍ തുടങ്ങിയ നഗരങ്ങളില്‍ വാടകയ്ക്ക് താമസിക്കുന്നതിന് ജനപ്രീതി അധികമാണ്. ഇത് വാടക വര്‍ദ്ധന തുടരാനുള്ള സാഹചര്യം ഒരുക്കുമെന്നാണ് മുന്നറിയിപ്പ്.
Other News in this category



4malayalees Recommends