സ്ത്രീകളുടെ ശരീരത്തില്‍ എന്ത് ചെയ്യണമെന്ന് മറ്റുള്ളവര്‍ നിശ്ചയിക്കേണ്ട; അബോര്‍ഷന്‍ അവകാശം റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധി ഭയപ്പെടുത്തുന്നതെന്ന് കനേഡിയന്‍ പ്രധാനമന്ത്രി

സ്ത്രീകളുടെ ശരീരത്തില്‍ എന്ത് ചെയ്യണമെന്ന് മറ്റുള്ളവര്‍ നിശ്ചയിക്കേണ്ട; അബോര്‍ഷന്‍ അവകാശം റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധി ഭയപ്പെടുത്തുന്നതെന്ന് കനേഡിയന്‍ പ്രധാനമന്ത്രി

അമേരിക്കയിലെ സ്ത്രീകള്‍ക്കും, ഗര്‍ഭം ധരിക്കാന്‍ സാധിക്കുന്നവര്‍ക്കും ഗര്‍ഭം അലസിപ്പിക്കാനുള്ള അവകാശം റദ്ദാക്കിയ യുഎസ് സുപ്രീംകോടതി നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.


റോ വി വേഡ് തീരുമാനത്തെയാണ് പരമോന്നത കോടതി തള്ളിയത്. 'യുഎസില്‍ നിന്നുള്ള വാര്‍ത്ത ഭയപ്പെടുത്തുന്നതാണ്. അബോര്‍ഷന്‍ ചെയ്യാനുള്ള അവകാശം നഷ്ടമായ ലക്ഷക്കണക്കിന് സ്ത്രീകള്‍ക്കൊപ്പമാണ് എന്റെ മനസ്സ്. ഇപ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്ന രോഷവും, ഭയവും ചിന്തിക്കാന്‍ കഴിയാത്തതാണ്' , ട്രൂഡോ ട്വീറ്റ് ചെയ്തു.

'ഒരു സര്‍ക്കാരിനോ, രാഷ്ട്രീയക്കാര്‍ക്കോ, പുരുഷനോ ഒരു സ്ത്രീയുടെ ശരീരത്തില്‍ എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് തീരുമാനിക്കാന്‍ കഴിയില്ല. കാനഡയിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുമെന്നാണ് എനിക്ക് പറയാനുള്ളത്', ട്രൂഡോ വ്യക്തമാക്കി.

യുഎസിലെ സ്ത്രീകള്‍ക്ക് ഇത് കറുത്ത ദിനമെന്നാണ് വിദേശകാര്യ മന്ത്രി മെലാനി ജോളി പ്രതികരിച്ചത്.
Other News in this category



4malayalees Recommends