നമ്മളും കൈതോലയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ആരവം 2022 ഓഗസ്റ്റ് 6 ന് കാല്‍ഗറിയില്‍

നമ്മളും കൈതോലയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ആരവം 2022 ഓഗസ്റ്റ് 6 ന് കാല്‍ഗറിയില്‍
കാല്‍ഗറി : കാല്‍ഗറി ആസ്ഥാനമായുള്ള 'നമ്മള്‍' (നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍), നമ്മളുടെ ഓണം , സ്വാഗതം 2022, എന്നീ ഓണ്‍ലൈന്‍ പ്രോഗ്രാം വാന്‍കൂവര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ചതിനു ശേഷം ആദ്യമായി ഒരു സ്റ്റേജ് പ്രോഗ്രാം ആഗസ്ത് 6 ശനിയാഴ്ച വൈകുന്നേരം അഞ്ചു (5 .00 ) മണിക്ക് കാല്‍ഗറിയില്‍ സംഘടിപ്പിക്കുന്നു . 5600 Cetnre tsreet North ലെ Thorncliff green view auditorium ത്തില്‍ , കാല്‍ഗറിയിലെ കൈതോല മ്യൂസിക് ബാന്‍ഡുമായി ചേര്‍ന്ന് നടത്തുന്ന പരിപാടിയില്‍ എല്ലാവരുടെയും മഹനീയ സാന്നിധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു , (ടിക്കറ്റ് നിരക്ക് family CAD 40 /, Single CAD 15 /)


കാനഡയിലെ മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കുവേണ്ടി കേരള സര്‍ക്കാരിന്റെ മലയാളം മിഷനുമായി ചേര്‍ന്ന് 'നമ്മളുടെ പള്ളിക്കുടവും' മലയാള ഭാഷയേയുംകേരളീയ കലകളെയും പ്രോല്‍സാഹോപ്പിക്കാനും പരിഭോഷിപ്പിക്കാനും പലവിധ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങളും നമ്മള്‍ നടത്തിവരുന്നു.


വാര്‍ത്ത : ജോസഫ് ജോണ്‍ കാല്‍ഗറി .

Other News in this category4malayalees Recommends