കുവൈത്തില്‍ വാഹനത്തിന് തീപിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

കുവൈത്തില്‍ വാഹനത്തിന് തീപിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു
കുവൈത്തില്‍ വാഹനത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കിങ് ഫഹദ് ബ്രിഡ്ജില്‍, തേഡ് റിങ് റോഡിലേക്കുള്ള അല്‍ റവാദിന് മുമ്പിലായാണ് അപകടമുണ്ടായത്.

ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ നിന്ന് ഫയര്‍ സര്‍വീസ് വിഭാഗത്തിന്റെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ വിഭാഗത്തിന് ഇത് സംബന്ധിച്ച് വിവരം ലഭിച്ചു. അപകടത്തില്‍ ഒരു കുവൈത്തി പുരുഷനും ഒരു സ്വദേശി സ്ത്രീയുമാണ് മരിച്ചത്. സ്ഥലത്തെത്തിയ അഗ്‌നിശമനസേന അംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Other News in this category4malayalees Recommends