കുതിച്ചുയരുന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ നല്‍കുന്ന അവസരങ്ങള്‍ നഷ്ടമാക്കരുത്; ഓസ്‌ട്രേലിയയ്ക്ക് സമാനമായി വ്യാപാര കരാര്‍ ഉറപ്പിക്കാന്‍ കാനഡയ്ക്ക് ഉപദേശം

കുതിച്ചുയരുന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ നല്‍കുന്ന അവസരങ്ങള്‍ നഷ്ടമാക്കരുത്; ഓസ്‌ട്രേലിയയ്ക്ക് സമാനമായി വ്യാപാര കരാര്‍ ഉറപ്പിക്കാന്‍ കാനഡയ്ക്ക് ഉപദേശം

ഇന്ത്യ നേടുന്ന അതിവേഗത്തിലുള്ള വളര്‍ച്ച നല്‍കുന്ന വ്യാപാര അവസരം വിനിയോഗിക്കാന്‍ കാനഡ തയ്യാറായിരിക്കണമെന്ന് റിപ്പോര്‍ട്ട്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒരാളായി മാറാനും കാനഡ-ഇന്ത്യാ വ്യാപാരം സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.


ഇന്തോ-പസഫിക് മേഖലയില്‍ കാനഡയുടെ തന്ത്രപരമായ രീതികള്‍ക്ക് ഇന്ത്യ ഒഴിവാക്കാന്‍ കഴിയാത്ത ഘടകമാണെന്ന് ബിസിനസ്സ് കൗണ്‍സില്‍ ഓഫ് കാനഡയും, കാനഡ ഇന്ത്യ ബിസിനസ്സ് കൗണ്‍സിലും വാദിക്കുന്നു.

ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യുഎസ് ഇപ്പോള്‍ സ്വന്തം സുരക്ഷ നോക്കുന്ന അവസ്ഥയാണ്. രണ്ടാമത്തെ വ്യാപാര പങ്കാളിയായ ചൈന ബിസിനസ്സ് ചെയ്യാന്‍ അപകടകരമായ നിലയിലേക്കും മാറിയിരിക്കുന്നു. ഈ ഘട്ടത്തിലാണ് ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ഉറപ്പാക്കാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്.
Other News in this category4malayalees Recommends