അന്ന് ആ വാര്‍ത്ത കണ്ടിട്ട് ഞാന്‍ ഒക്കെ ആണോ എന്ന് ചോദിച്ച് അര്‍ജുന്‍ കപൂര്‍ വരെ മെസേജ് അയച്ചിരുന്നു'; ടൊവിനോ തോമസ്

അന്ന് ആ വാര്‍ത്ത കണ്ടിട്ട് ഞാന്‍ ഒക്കെ ആണോ എന്ന് ചോദിച്ച് അര്‍ജുന്‍ കപൂര്‍ വരെ മെസേജ് അയച്ചിരുന്നു'; ടൊവിനോ തോമസ്
കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന പരിപാടിയില്‍ ജനസാഗരമാണ് ടൊവിനോയെ കാണാന്‍ ഒഴുകി എത്തിയത്. ഇതോടെ അണിയറപ്രവര്‍ത്തകര്‍ക്ക് പരിപാടി ഉപേക്ഷിച്ച് വേദി വിടേണ്ട അവസ്ഥ വന്നിരുന്നു. ജനത്തിരക്കിനിടയില്‍ പെട്ട ടൊവിനോ ഉള്‍പ്പടെയുള്ളവര്‍ ഏറെ ബുദ്ധിമുട്ടിയാണ് പുറത്തു കടന്നത്. അന്ന് ഈ സംഭവം വലിയ വാര്‍ത്തയായിരുന്നു.

സംഭവത്തിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ ടൊവിനോ ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞിരുന്നു. ഇപ്പോഴിതാ അഭിമുഖത്തില്‍ ആ സംഭവത്തിന് ശേഷമുള്ള അനുഭവത്തെ കുറിച്ച് പറയുകയാണ് ടൊവിനോ. അതിന് ശേഷം ഒരുപാട് പേര്‍ തന്നെ വിളിച്ചിരുന്നെന്നും താന്‍ ഒക്കെയാണോ എന്ന് അന്വേഷിച്ചിരുന്നു എന്നും ടൊവിനോ പറയുന്നു. വലിയ സന്തോഷണമാണ് അന്നുണ്ടായത്.

പലരും വന്ന് എന്നോട് ഒക്കെ ആണോന്ന് ചോദിക്കുമ്പോള്‍ ഞാന്‍ ഒക്കെയാണെന്നും സന്തോഷവാനാണെന്നുമാണ് പറഞ്ഞത്. അര്‍ജുന്‍ കപൂര്‍ ഈ വാര്‍ത്ത ഏതോ മാധ്യമത്തില്‍ കണ്ടിട്ട്, താന്‍ ഒക്കെ ആണോ എന്നൊക്കെ ചോദിച്ച് മെസേജ് അയച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends