വയസ്സാം കാലത്ത് രണ്ടാം വിവാഹമെന്ന് കളിയാക്കിയവരുണ്ട് ; വിമര്‍ശനങ്ങളില്‍ മറുപടി നല്‍കി മങ്ക മഹേഷ്

വയസ്സാം കാലത്ത് രണ്ടാം വിവാഹമെന്ന് കളിയാക്കിയവരുണ്ട് ; വിമര്‍ശനങ്ങളില്‍ മറുപടി നല്‍കി മങ്ക മഹേഷ്
അമ്മ കഥാപാത്രങ്ങളിലൂടെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് മങ്ക മഹേഷ്. മകളുടെ വിവാഹത്തിന് പിന്നാലെ നടിയുടെ രണ്ടാ വിവാഹം സോഷ്യല്‍ മീഡിയയിലടക്കം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ രണ്ടാം വിവാഹത്തെ കുറിച്ച് മങ്ക മഹേഷിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

തന്റെത് രണ്ടാം വിവാഹമാണ്. ആദ്യ ഭര്‍ത്താവ് 2003ല്‍ മരിച്ച് പോയി. പിന്നീട് മകളുടെ കല്യാണം നടത്തിയതിന് ശേഷം ഒറ്റപ്പെട്ട് പോയെന്ന് തോന്നിയപ്പോഴാണ് രണ്ടാമതും വിവാഹിതയായത്. 2010 ലാണ് ആ വിവാഹം. ഭര്‍ത്താവ് ആലപ്പുഴക്കാരനാണ്. ബിസിനസ് ചെയ്യുന്നു. താന്‍ അഭിനയിക്കാന്‍ പോവുന്നതിലൊന്നും അദ്ദേഹത്തിന് കുഴപ്പമില്ല. ഒരു മകനുണ്ട്. ഞങ്ങള്‍ മൂന്ന് പേരുമാണ് ഇപ്പോള്‍ വീട്ടിലുള്ളതെന്നും മങ്ക പറയുന്നു.

ഇത്രയും പ്രായമായിട്ടും കല്യാണം കഴിക്കാന്‍ നാണമില്ലേ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയും മങ്ക പറയുന്നുണ്ട്. ചിലപ്പോള്‍ മക്കളുണ്ടെങ്കിലും അവര്‍ മാതാപിതാക്കളെ നോക്കണമെന്നില്ല. പൈസ ഉള്ള ആള്‍ക്കാര്‍ മാതാപിതാക്കളെ അനാഥാലയത്തില്‍ കൊണ്ടാക്കുകയാണ് ചെയ്യുക. തന്റെ മകളുടെ വിവാഹം കഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് ഒരു പ്രൊപ്പോസല്‍ വന്നു. താന്‍ കല്യാണം കഴിച്ചു. അതിന്റെ പേരില്‍ ഒരുപാട് വിവാദങ്ങള്‍ വന്നെങ്കിലും താനത് കാര്യമാക്കിയില്ലെന്നും അവര്‍ പറയുന്നു.

മകളുടെയും മരുമകന്റെയും ഇഷ്ടം നോക്കിയാണ് വിവാഹം കഴിച്ചത്. കുഴപ്പമില്ലായിരുന്നു. അങ്ങനെയാണ് രണ്ടാമതും വിവാഹിതയായത്. കൊവിഡ് കാലത്ത് അസുഖം വന്ന് മൂന്ന് തവണ ആശുപത്രിയിലായി. അന്നും തന്റെ കൂടെ ഭര്‍ത്താവ് ഉള്ളത് കൊണ്ടാണ് മകള്‍ക്ക് ടെന്‍ഷനടിക്കാതെ നില്‍ക്കാന്‍ സാധിച്ചത്. അതൊക്കെ താന്‍ വിവാഹം കഴിച്ചത് കൊണ്ട് ഉണ്ടായ കാര്യമല്ലോ എന്നും നടി ചോദിക്കുന്നു. ഒരു പങ്കാളി ഉണ്ടായിരിക്കുന്നത് ആവശ്യമാണ്. കഴിവതും ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍ വിവാഹം കഴിച്ച് ജീവിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മങ്ക കൂട്ടിച്ചേര്‍ത്തു

Other News in this category



4malayalees Recommends