'ഞങ്ങളുടെ ആഘോഷങ്ങള്‍ തുടങ്ങുകയാണ്' വിവാഹിതനായ സന്തോഷം പങ്കുവെച്ച് നടന്‍ റെയ്ജന്‍ രാജന്‍, വധു ശില്‍പരാജ്

'ഞങ്ങളുടെ ആഘോഷങ്ങള്‍ തുടങ്ങുകയാണ്' വിവാഹിതനായ സന്തോഷം പങ്കുവെച്ച് നടന്‍ റെയ്ജന്‍ രാജന്‍, വധു ശില്‍പരാജ്
സീരിയല്‍ താരം റെയ്ജന്‍ രാജന്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശി ശില്‍പ ജയരാജ് ആണ് താരത്തിന്റെ വധു. തൃശൂരിലെ സബ് റജിസ്ട്രാര്‍ ഓഫീസില്‍വെച്ചാണ് നടന്‍ വിവാഹിതനായത്. നടന്‍ തന്നെയാണ് സന്തോഷം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്.

'കല്യാണം കഴിഞ്ഞു. ഞങ്ങളുടെ ആഘോഷങ്ങള്‍ തുടങ്ങുകയാണ്. ബാക്കി വിശേഷങ്ങള്‍ ഇതുപോലെ സര്‍പ്രൈസ് ആയി വരും' റെയ്ജന്‍ യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞു. ലളിതമായിരുന്നു ചടങ്ങുകള്‍.

വസ്ത്രത്തിലും ആഭരണങ്ങളിലും ലാളിത്യം നിറഞ്ഞിട്ടുണ്ട്. നേരത്തെ, വിവാഹിതനാകുന്ന വിവരം റെയ്ജന്‍ ആരാധകരെ അറയിച്ചിരുന്നു. എന്നാല്‍ വധു ആരെന്നോ, വിവാഹം തീയതിയോ വെളിപ്പെടുത്തിയിരുന്നില്ല. അപ്രതീക്ഷിതമായാണ് താരം വിവാഹിതനായ വിവരം ആരാധാകരുമായി പങ്കുവെച്ചത്.

മോഡലിങ്ങിലൂടെയാണ് റെയ്ജന്‍ ക്യാമറയ്ക്ക് മുന്‍പിലെത്തിയത്. മകള്‍ സീരിയലിലൂടെ മിനിസ്‌ക്രീനിലെത്തി. ഇതിനുശേഷം ഒരു ഇടവേളയെടുത്ത് റെയ്ജന്‍ ആത്മസഖിയിലൂടെ തിരിച്ചെത്തി. ഈ സീരിയലിലെ സത്യജിത്ത് ഐപിഎസ് എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു.

Other News in this category



4malayalees Recommends