സോഷ്യല്‍ മീഡിയയിലെ അധിക്ഷേപ കമന്റുകള്‍ക്കെതിരെ തുറന്നടിച്ച് തെലുങ്ക് താരം അനസൂയ ഭരദ്വാജ്. സോഷ്യല്‍ മീഡിയയിലൂടെ മോശം കമന്റിടുന്നവര്‍ അതു ചെയ്തതിനെ ഓര്‍ത്ത് ഭാവിയില്‍ ദുഃഖിക്കേണ്ടി വരുമെന്നും അനസൂയ വ്യക്തമാക്കി. വിജയ് ദേവരക്കൊണ്ടയുടെ ഏറ്റവും പുതിയ സിനിമയുടെ നെഗറ്റീവ് റിവ്യൂകളുമായി ബന്ധപ്പെട്ട് നടി പങ്കുവച്ച കുറിപ്പിന് പിന്നാലെയാണ് നടിക്കെതിരെ സൈബര്‍ ആക്രമണം നടന്നത്.
ഏയ്ജ് ഷെയ്മിങ് ലെവലില്‍ 'ആന്റി' എന്ന് വിളിച്ചാണ് പലരും സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തിരിക്കുന്നത്. പ്രായത്തെ അപമാനിച്ചാണ് ആന്റി എന്നു വിളിക്കുന്നത്. ഇതിലേക്ക് എന്റെ കുടുംബത്തെ കൂടി വലിച്ചിഴക്കുകയാണ്. അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും. ന്യായമായ ഒരു കാരണമില്ലെങ്കില്‍ ദുഃഖിക്കേണ്ടി വരും. ഇതെന്റെ അവസാന മുന്നറിയിപ്പാണെന്നും അനസൂയ ട്വീറ്റ് ചെയ്തു.
സ്റ്റോപ് ഏയ്ജ് ഷെയ്മിങ് എന്ന ഹാഷ് ടാഗോടെ തനിക്കെതിരെ വന്ന ട്വീറ്റുകളും അനസൂയ പോസ്റ്റു ചെയ്തു. തന്റെ ട്വീറ്റിന് താഴെ വന്ന കമന്റുകളാണ് അവര്‍ പങ്കുവച്ചത്. സ്റ്റേ നോ ടു ഓണ്‍ലൈന്‍ അബ്യൂസ് എന്ന ഹാഷ് ടാഗില്‍ നിരവധി ട്വീറ്റുകളാണ് നടി ഇതുമായി ബന്ധപ്പെട്ട് തെലുങ്കില്‍ പോസ്റ്റ് ചെയ്തത്.