കാനഡ വിസ: പ്രൊസസിംഗിന് ബാക്കി നില്‍ക്കുന്ന ആപ്ലിക്കേഷനുകള്‍ 2022 അവസാനത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും; വിസാ ആപ്ലിക്കേഷന്റെ കൊടുമുടി കയറാന്‍ ഐആര്‍സിസി

കാനഡ വിസ: പ്രൊസസിംഗിന് ബാക്കി നില്‍ക്കുന്ന ആപ്ലിക്കേഷനുകള്‍ 2022 അവസാനത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും; വിസാ ആപ്ലിക്കേഷന്റെ കൊടുമുടി കയറാന്‍ ഐആര്‍സിസി

കാനഡ ഉറ്റുനോക്കുന്ന വിസാ ആപ്ലിക്കേഷന്‍ ബാക്ക്‌ലോഗ് ഈ വര്‍ഷം തന്നെ കടന്നുകയറാന്‍ തയ്യാറെടുത്ത് ഐആര്‍സിസി. 2.7 മില്ല്യണ്‍ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ബാക്ക്‌ലോഗ് മൂലം അപേക്ഷകര്‍ക്ക് വിസ ലഭിക്കാന്‍ കാലതാമസം നേരിടുന്നുണ്ട്.


വിസ പ്രൊസസിംഗ് 2022 അവസാനത്തോടെ സാധാരണ നിലയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യയിലെ കാനഡയുടെ ഹൈക്കമ്മീഷണര്‍ കാമറോണ്‍ മക്കേ പറഞ്ഞു.

'ആഴ്ചയില്‍ 10,000 ഇന്ത്യന്‍ പൗരന്‍മാരുടെ വിസാ അപേക്ഷ പ്രൊസസ് ചെയ്യുന്നുണ്ട്. ഇതും വേഗത കുറഞ്ഞ അവസ്ഥയാണ്', അദ്ദേഹം വ്യക്തമാക്കി.

2019-നെ അപേക്ഷിച്ച് 2022ല്‍ ലഭിച്ച വിസാ അപേക്ഷകളില്‍ 55% വളര്‍ച്ചയാണ് നേരിട്ടത്. മഹാമാരി മൂലമാണ് വിസാ അപേക്ഷകളുടെ എണ്ണമേറിയതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കാനഡയുടെ വിസകളില്‍ എല്ലാ വിഭാഗത്തിലും ഇന്ത്യക്കാരാണ് മുന്നിലെന്ന് കാനഡ വ്യക്തമാക്കുന്നു. സ്റ്റുഡന്റ് വിസ മുതല്‍ വര്‍ക്ക് പെര്‍മിറ്റും, പെര്‍മനന്റ് റസിഡന്‍സും വരെ കൂടുതലും ലഭിക്കുന്നത് ഇന്ത്യക്കാര്‍ക്ക് തന്നെ.
Other News in this category4malayalees Recommends