കോവിഡ് ബാധിച്ചവര്‍ക്കുള്ള നിര്‍ബന്ധിത ഐസൊലേഷന്‍ ഒഴിവാക്കുന്നത് അപകടമാകും ; രോഗ വ്യാപനവും മരണ നിരക്കും ഉയരുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

കോവിഡ് ബാധിച്ചവര്‍ക്കുള്ള നിര്‍ബന്ധിത ഐസൊലേഷന്‍ ഒഴിവാക്കുന്നത് അപകടമാകും ; രോഗ വ്യാപനവും മരണ നിരക്കും ഉയരുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്
കോവിഡ് ബാധിച്ചവര്‍ക്കുള്ള നിര്‍ബന്ധിത ഐസൊലേഷന്‍ അവസാനിപ്പിക്കുന്നതോടെ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസമാണ് നാഷണല്‍ ക്യാബിനറ്റ് നിര്‍ബന്ധിത ഐസൊലേഷന്‍ അവസാനിപ്പിച്ചത്. അഞ്ചു ദിവസം കോവിഡ് ബാധിതര്‍ ഐസൊലേഷനില്‍ തുടരണമെന്നായിരുന്നു ഇതുവരെയുള്ള നിര്‍ദ്ദേശം. എന്നാല്‍ വ്യാപനം കുറഞ്ഞതിനാല്‍ ഇനി ഐസൊലേഷന്‍ ആവശ്യമില്ലെന്ന് ക്യാബിനറ്റ് തീരുമാനിച്ചു. ഒക്ടോബര്‍ 14 മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക.

പുതിയ തീരുമാനം നടപ്പാക്കുന്നത് എങ്ങനെയെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. ഇതിനിടെ നിയന്ത്രണ ഇളവ് ആരോഗ്യമേഖലയില്‍ സമ്മര്‍ദ്ദമുണ്ടാക്കുമെന്ന മുന്നറിയിപ്പ് ഉയരുന്നുണ്ട്.

ഐസൊലേഷന്‍ ആവശ്യകതകള്‍ ഉയര്‍ത്താനുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ തീരുമാനം രോഗത്തിനും വൈറസ് മൂലമുള്ള മരണത്തിനും കാരണമാകുമെന്ന് വിക്ടോറിയ ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.റോഡറിക് മക്‌റേ പറഞ്ഞു. അപകട സാധ്യത എത്രമാത്രമെന്ന് പറയാനാകില്ല.

നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ അണുബാധയുടെ അളവു കൂടുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ രോഗം മറച്ചുവയ്ക്കുന്നവരുടെ എണ്ണമേറെയാണ്. കോവിഡ് രോഗിയുടെ സമ്പര്‍ക്കം കുറയ്‌ക്കേണ്ടത് അനിവാര്യമാണ്. രോഗം ഇതുവരെ അപ്രത്യക്ഷമായിട്ടില്ല. കരുതല്‍ തുടരണമെന്ന് വിദഗ്ധര്‍ പറയുന്നു.

Other News in this category4malayalees Recommends