സൈബര്‍ ആക്രമണം നേരിട്ടവരോട് ക്ഷമ ചോദിച്ച് ഒപ്റ്റസ് ; മാപ്പപേക്ഷിച്ച് ഫുള്‍ പേജ് പരസ്യം, വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ പുതിയ നീക്കം

സൈബര്‍ ആക്രമണം നേരിട്ടവരോട് ക്ഷമ ചോദിച്ച് ഒപ്റ്റസ് ; മാപ്പപേക്ഷിച്ച് ഫുള്‍ പേജ് പരസ്യം, വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ പുതിയ നീക്കം
സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന വിമര്‍ശനം ഏറ്റുവാങ്ങുകയാണ് ഒപ്റ്റസ്. ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതോടെ തുടര്‍ നടപടികളിലേക്ക് നീങ്ങുകയാണ്. എന്നാല്‍ വിശ്വാസം വീണ്ടെടുക്കാന്‍ വീണ്ടും ജനങ്ങളെ സമീപിച്ചിരിക്കുകയാണ് കമ്പനി. പത്രത്തിലെ മുഴുവന്‍ പേജ് പരസ്യം നല്‍കിയുള്ള ക്ഷമാപണമാണ് നടത്തിയിരിക്കുന്നത്. പ്രധാന പത്രങ്ങളിലെല്ലാം ഒപ്റ്റസ് ഇക്കാര്യം വ്യക്തമാക്കി പരസ്യം നല്‍കിയിട്ടുണ്ട്.

സൈബര്‍ ആക്രമണത്തിന് ഇരയായവരുമായി കൂടുതല്‍ സംസാരിക്കേണ്ടതുണ്ടെന്നും തുടര്‍ നടപടികളുണ്ടാകുമെന്നും കമ്പനി വ്യക്തമാക്കുന്നു.

Optus's full page ad in a newspaper, which says "we're deeply sorry"

ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ അപകടത്തിലാക്കുന്ന ആക്രമണത്തിന് മുമ്പ് ഒപ്റ്റസ് തങ്ങളുടെ സൈബര്‍ സുരക്ഷാ സംവിധാനങ്ങളില്‍ വേണ്ടത്ര നിക്ഷേപം നടത്തിയിരുന്നില്ലെന്ന് ഹാവ് ഐ ബീന്‍ പവന്‍ഡ് ട്രോയ് ഹണ്ട് എന്ന വെബ്‌സൈറ്റിന്റെ ക്രിയേറ്റര്‍ പറഞ്ഞു. വളരെ സിമ്പിളായി അവര്‍ ഹാക്ക് ചെയ്യപ്പെട്ടു. കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഉപഭോക്താക്കളുടെ വിവരം നഷ്ടമാകില്ലായിരുന്നു.ഓസ്‌ട്രേലിയയുടെ സൈബര്‍ സുരക്ഷയില്‍ പലരും ആശങ്കയുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവ മാറ്റാന്‍ ചില നടപടികളുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍. ഉപഭോക്താവിന് പണം നഷ്ടമാകാതെ തന്നെ ഹാക്ക് ചെയ്യപ്പെട്ടവ പുതുക്കാനുള്ള നീക്കം നടന്നുവരികയാണ്.

Other News in this category4malayalees Recommends