പ്രായം കൂടുംതോറും കാനഡയിലേക്ക് കുടിയേറാനുള്ള സാധ്യതയെ ബാധിക്കുമോ? യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ ഐആര്‍സിസി പ്രായത്തെ നോക്കിക്കാണുന്നത് ഇങ്ങനെ

പ്രായം കൂടുംതോറും കാനഡയിലേക്ക് കുടിയേറാനുള്ള സാധ്യതയെ ബാധിക്കുമോ? യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ ഐആര്‍സിസി പ്രായത്തെ നോക്കിക്കാണുന്നത് ഇങ്ങനെ

ലോകത്തില്‍ തന്നെ ഏറ്റവും ആകര്‍ഷകമായ ഇമിഗ്രേഷന്‍ പദ്ധതി മുന്നോട്ട് വെയ്ക്കുന്ന രാജ്യമാണ് കാനഡ. എന്നാല്‍ കുടിയേറാന്‍ താല്‍പര്യമുള്ളവരെ ബാധിക്കുന്ന ഒരു പ്രധാന യോഗ്യത പലരുടെയും സ്വപ്‌നങ്ങള്‍ക്ക് തടസ്സമായി മാറും.


അതില്‍ പ്രധാന കാര്യം, പ്രായം തന്നെയാണ്. കാനഡയിലേക്ക് എക്‌സ്പ്രസ് എന്‍ട്രിയിലൂടെ പെര്‍മനന്റ് റസിഡന്‍സിക്ക് അപേക്ഷിക്കാന്‍ പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും പ്രായം കൂടുമ്പോള്‍ ഇതിനുള്ള സാധ്യത കുറയും.

ഐആര്‍സിസിയുടെ വെബ്‌സൈറ്റില്‍ പ്രൊഫൈല്‍ സമര്‍പ്പിക്കുമ്പോള്‍ ഇവര്‍ക്ക് കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം-സിആര്‍എസ് സ്‌കോര്‍ ലഭിക്കും. ഇതില്‍ ഉയര്‍ന്ന സിആര്‍എസ് സ്‌കോര്‍ ഉള്ളവരെയാണ് ഇമിഗ്രേഷനായി ഐആര്‍സിസി ക്ഷണിക്കുക.

20 മുതല്‍ 29 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് പരമാവധി പോയിന്റ് ലഭിക്കും. 30 വയസ്സ് മുതല്‍ ഓരോ വര്‍ഷവും കൂടുമ്പോള്‍ 5 പോയിന്റ് വീതം നഷ്ടമാകും. 45 വയസ്സിന് ശേഷമുള്ളവര്‍ക്ക് ഇതില്‍ യാതൊരു പോയിന്റും നല്‍കില്ല.
Other News in this category



4malayalees Recommends