കാനഡയിലെ വിദ്വേഷ കുറ്റകൃത്യത്തില്‍ അപലപിച്ച് ഇന്ത്യ ; പ്രതിഷേധം അറിയിച്ച് ഇന്ത്യന്‍ വംശജരായ എംപിമാരും

കാനഡയിലെ വിദ്വേഷ കുറ്റകൃത്യത്തില്‍ അപലപിച്ച് ഇന്ത്യ ; പ്രതിഷേധം അറിയിച്ച് ഇന്ത്യന്‍ വംശജരായ എംപിമാരും
കാനഡിയില്‍ ബ്രാംപ്റ്റണില്‍ ശ്രീ ഭഗവത് ഗീത പാര്‍ക്കിലെ ബോര്‍ഡ് നശിപ്പിച്ച സംഭവത്തെ അപലപിച്ച് ഇന്ത്യ. കുറ്റക്കാര്‍ക്കെതിരെ അധികൃതര്‍ ശക്തമായ നടപടികളെടുക്കുമെന്ന് കരുതുന്നതായി ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഹൈന്ദ സമൂഹം നല്‍കിയ സംഭാവന പരിഗണിച്ച് കഴിഞ്ഞാഴ്ചയാണ് പാര്‍ക്കിന്റെ പേര് ശ്രീ ഭഗവത് ഗീത പാര്‍ക്ക് എന്നു മാറ്റിയത്.

പാര്‍ക്കിന്റെ പേരെഴുതിവച്ചിരുന്ന ബോര്‍ഡാണ് നശിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചെന്ന് ബ്രംപ്റ്റണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍ അറിയിച്ചു. പീല്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും ബ്രൗണ്‍ ട്വീറ്റ് ചെയ്തു.

ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് നേരെ നടക്കുന്ന വിദ്വേഷ കുറ്റകൃത്യങ്ങളുടെ തുടര്‍ച്ചയാണ് ഇതെന്ന് കാനഡയിലെ ഇന്ത്യന്‍ വംശജനായ എംപി ചന്ദ്ര ആര്യ പറഞ്ഞു.

ബ്രാംപ്റ്റണ്‍ ഈസ്റ്റിലെ എംപി മനീന്ദര്‍ സിദ്ദുവും ഹീനമായ നടപടിയാണിതെന്നും ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സമൂഹത്തില്‍ സ്ഥാനമില്ലെന്നും പ്രതികരിച്ചു.

Other News in this category



4malayalees Recommends