ഒപ്ടസ് ഹാക്കിംഗിന്റെ പേരില്‍ തട്ടിപ്പ്; 2000 ഡോളര്‍ ആവശ്യപ്പെട്ട് ഹാക്കിംഗ് ഇരകള്‍ക്ക് സന്ദേശം അയച്ച 19-കാരന്‍ പിടിയിലായി; പണം തന്നില്ലെങ്കില്‍ വിവരങ്ങള്‍ വില്‍ക്കുമെന്ന് ഭീഷണി

ഒപ്ടസ് ഹാക്കിംഗിന്റെ പേരില്‍ തട്ടിപ്പ്; 2000 ഡോളര്‍ ആവശ്യപ്പെട്ട് ഹാക്കിംഗ് ഇരകള്‍ക്ക് സന്ദേശം അയച്ച 19-കാരന്‍ പിടിയിലായി; പണം തന്നില്ലെങ്കില്‍ വിവരങ്ങള്‍ വില്‍ക്കുമെന്ന് ഭീഷണി

ഒപ്ടസ് ഹാക്കിംഗ് വിവരങ്ങള്‍ പുറത്തുവന്നതോടെ തട്ടിപ്പുസംഘങ്ങള്‍ പരിപാടി തുടങ്ങിയതായി സൂചന. 10,200 ഒപ്ടസ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഉപയോഗിച്ച് 2000 ഡോളര്‍ വീതം ഈടാക്കാന്‍ ശ്രമിച്ച 19-കാരനെയാണ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് റോക്ക്‌ഡെയിലില്‍ നിന്നും അറസ്റ്റ് ചെയ്തത്.


സൗത്ത് സിഡ്‌നിയിലെ വീട്ടില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഒപ്ടസ് ഉപഭോക്താക്കളെ ഭീഷണിപ്പെടുത്താന്‍ സന്ദേശം അയച്ച ഫോണും പിടിച്ചെടുത്തിട്ടുണ്ട്. 7 മുതല്‍ പത്ത് വര്‍ഷം ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

എന്നാല്‍ ഒപ്ടസ് ഹാക്കിംഗിന് പിന്നില്‍ പിടിയിലായ ആള്‍ക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ഗോവ് പറഞ്ഞു. എന്നാല്‍ മോഷ്ടിക്കപ്പെട്ട വിവരം ഉപയോഗിച്ച് സാമ്പത്തിക ലാഭം നേടാനായിരുന്നു ഇയാളുടെ ശ്രമം.

2000 ഡോളര്‍ വീതം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചില്ലെങ്കില്‍ മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പ്രതി 93 കസ്റ്റമേഴ്‌സിന് സന്ദേശം അയച്ചത്. ആളുകള്‍ പണം അയയ്ക്കാന്‍ തയ്യാറായില്ലെങ്കിലും എഎഫ്പി ഇടപെട്ടില്ലായിരുന്നെങ്കില്‍ ഇയാള്‍ പ്രവര്‍ത്തനം തുടരുമായിരുന്നു.

Other News in this category



4malayalees Recommends