ലയണല്‍ മെസിയെ റാഞ്ചാന്‍ ഡേവിഡ് ബെക്കാമിന്റെ ഇന്റര്‍ മയാമി വലവിരിച്ചു; ലോകത്തിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് അമേരിക്കന്‍ മൈതാനത്തേക്ക്?

ലയണല്‍ മെസിയെ റാഞ്ചാന്‍ ഡേവിഡ് ബെക്കാമിന്റെ ഇന്റര്‍ മയാമി വലവിരിച്ചു; ലോകത്തിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് അമേരിക്കന്‍ മൈതാനത്തേക്ക്?

ലയണല്‍ മെസി ഇക്കുറി ലോകകപ്പ് കഴിഞ്ഞാല്‍ സുപ്രധാന നീക്കം നടത്തുമെന്ന് റിപ്പോര്‍ട്ട്. അര്‍ജന്റീനയുടെ ഇതിഹാസ താരവുമായി ഒപ്പുവെയ്ക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം വര്‍ദ്ധിച്ച നിലയിലാണ് അമേരിക്കന്‍ ഫുട്‌ബോള്‍ ക്ലബ് ഇന്റര്‍ മയാമി.


പാരീസ് സെന്റ് ജര്‍മ്മനുമായുള്ള കരാറിലെ അവസാന വര്‍ഷത്തിലേക്ക് 35-കാരനായ താരം പ്രവേശിച്ച് കഴിഞ്ഞു. ലീഗ് 1 ക്ലബ് മെസിയെ പിടിച്ചുനിര്‍ത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ബാഴ്‌സലോണ ഇതിഹാസത്തെ വരും മാസങ്ങളില്‍ തങ്ങളുടെ ടീമിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ കഴിയുമെന്നാണ് ഡേവിഡ് ബെക്കാമിന്റെ എംഎല്‍എസ് ക്ലബ് കരുതുന്നത്.

ഖത്തറില്‍ ലോകകപ്പ് പൂര്‍ത്തിയായാല്‍ മെസിയുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കും. പുതിയ പിഎസ്ജി കരാറോ, ബാഴ്‌സലോണയിലേക്ക് മടങ്ങിപ്പോക്കോ സംഭവിക്കുന്നതിന് മുന്‍പ് താരത്തെ ട്രാന്‍സ്ഫറിലൂടെ ടീമിലെത്തിക്കാന്‍ ഇന്റര്‍ മയാമിക്ക് സാധ്യത ഏറെയാണ്.

ജോര്‍ഗെ, ജോസ് മാസ് സഹോദരന്‍മാരുടെ സഹഉടമസ്ഥതയിലുള്ള ക്ലബില്‍ ബെക്കാമിനും പങ്കാളിത്തമുണ്ട്. മെസിയുടെ പിതാവ് ജോര്‍ഗെയുമായി പലതവണ ഇവര്‍ സംസാരിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.
Other News in this category



4malayalees Recommends