ഷാര്‍ജയില്‍ പ്രവാസികള്‍ക്ക് ഇനി സ്വന്തം പേരില്‍ ഭൂമിയും കെട്ടിടങ്ങളും വാങ്ങാം

ഷാര്‍ജയില്‍ പ്രവാസികള്‍ക്ക് ഇനി സ്വന്തം പേരില്‍ ഭൂമിയും കെട്ടിടങ്ങളും വാങ്ങാം
ഷാര്‍ജയില്‍ പ്രവാസികള്‍ക്ക് സ്വന്തം പേരില്‍ ഭൂമിയും കെട്ടിടങ്ങളും വാങ്ങാന്‍ വഴിയൊരുങ്ങുന്നു. റിയല്‍ എസ്റ്റേറ്റ് നിയമഭേദഗതിയിലാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ശന വ്യവസ്ഥകള്‍ക്ക് വിധേയമായാണ് വിദേശികള്‍ക്ക് ഷാര്‍ജയില്‍ സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ അനുമതി നല്‍കുന്നത്.

ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് റിയല്‍ എസ്റ്റേറ്റ് നിയമത്തിലെ പുതിയ ഭേദഗതിക്ക് അനുമതി നല്‍കിയത്. ഇത് പ്രകാരം ഭൂമിയും കെട്ടിടങ്ങളും സ്വകാര്യ വ്യക്തികള്‍ക്കും കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനും സ്വന്തമാക്കാം. ഭരണാധികാരിയുടെ അനുമതിയോടെ മാത്രമേ വിദേശികള്‍ക്ക് സ്വന്തം പേരില്‍ വസ്തുവകകള്‍ വാങ്ങാനാകൂ. ഇതിനു പുറമേ പ്രത്യേക റിയല്‍ എസ്റ്റേറ്റ് പദ്ധതികളിലും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനങ്ങള്‍ക്ക് അനുസൃതമായി വിദേശികള്‍ക്ക് ഭൂമിയും വസ്തുവും സ്വന്തമാക്കാം.

Other News in this category



4malayalees Recommends