ഭിന്നശേഷി കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ അബുദാബിയില്‍ പാര്‍ക്ക്

ഭിന്നശേഷി കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ അബുദാബിയില്‍ പാര്‍ക്ക്
ഭിന്നശേഷിക്കാര്‍ക്കായി അബുദാബി മദീനാ സായിദില്‍ ആദ്യ പാര്‍ക്ക് തുറന്നു. നിശ്ചയ ദാര്‍ഢ്യമുള്ള കുട്ടികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് പ്രവേശനം. കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം വീണ്ടെടുക്കാന്‍ വിധം ലോകോത്തര നിലവാരത്തില്‍ നവീന സൗകര്യങ്ങളോടെയാണ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.

ശാരീരിക, മാനസിക, ദര്‍ശന, ശ്രവ വൈകല്യം അനുസരിച്ച് അനുയോജ്യമായ സൗകര്യങ്ങള്‍ പാര്‍ക്കിലുണ്ട്. ഇതു ഭിന്നശേഷി കുട്ടികളുടെ സമഗ്ര വികസനത്തിന് ഉപകരിക്കുമെന്ന് അല്‍ദഫ്ര നഗരസഭ വ്യക്തമാക്കി.

Other News in this category



4malayalees Recommends