യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് ; പ്രീമിയം മാസം അഞ്ചു ദിര്‍ഹം മാത്രം

യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് ; പ്രീമിയം മാസം അഞ്ചു ദിര്‍ഹം മാത്രം
തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കായി നടപ്പാക്കുന്ന ഇന്‍ഷുറന്‍സിന്റെ കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. മാസം അഞ്ചു ദിര്‍ഹം മുതല്‍ പ്രീമിയം അടച്ച് ഇന്‍ഷുറന്‍സിന്റെ ഭാഗമാകാം. 2023 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് മറ്റൊരു ജോലി കണ്ടെത്തും വരെ ആശ്വാസമാകുന്ന ഇന്‍ഷുറന്‍സ് സ്‌കീമാണിത്. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പരിരക്ഷ ലഭിക്കും.

രണ്ടു തരം ഇന്‍ഷുറന്‍സാണ് അവതരിപ്പിക്കുന്നത്. 16000 ദിര്‍ഹം വരെ അടിസ്ഥാന ശമ്പളമുള്ളവര്‍ക്ക് മാസം അഞ്ചു ദിര്‍ഹം വീതം അടച്ച് ഇന്‍ഷുറന്‍സില്‍ ചേരാം. അല്ലെങ്കില്‍ വര്‍ഷത്തില്‍ 60 ദിര്‍ഹം അടക്കണം. 16000 ദിര്‍ഹമിന് മുകളില്‍ അടിസ്ഥാന ശമ്പളമുള്ളവര്‍ മാസം പത്തു ദിര്‍ഹം വീതമോ വര്‍ഷത്തില്‍ 120 ദിര്‍ഹമോ പ്രീമിയം അടക്കണം. മൂന്നു മാസത്തില്‍ ഒരിക്കലോ ആറു മാസം കൂടുമ്പോഴോ പ്രീമിയം അഠക്കാന്‍ സൗകര്യമുണ്ട്. ജീവനക്കാരാണ് പണം അടക്കേണ്ടത്.

Other News in this category



4malayalees Recommends