യുഎഇയില്‍ അവിവാഹിതരുടെ കുട്ടികള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ്

യുഎഇയില്‍ അവിവാഹിതരുടെ കുട്ടികള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ്
യുഎഇയില്‍ അവിവാഹിതരുടെ കുട്ടികള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കി തുടങ്ങി. ബാലാവകാശ നിയമം അനുസരിച്ച് ജനന സര്‍ട്ടിഫിക്കറ്റിന് കുട്ടിക്ക് അര്‍ഹതയുണ്ടെന്നതിനാലാണ് തീരുമാനം.

പരിഷ്‌കരിച്ച ജനന മരണ ചട്ടമനുസരിച്ചാണ് നടപടി. പുതിയ നിയമം ഒക്ടോബര്‍ മുതല്‍ നിലവില്‍ വന്നു. കുട്ടിയുടെ അമ്മയാണ് അപേക്ഷിക്കേണ്ടത്.

അമ്മയാണെന്ന് തെളിയിക്കുന്ന രേഖകള്‍ നിര്‍ബന്ധമാണ്. മാതാപിതാക്കള്‍ വിവാഹിതരാണോ അല്ലെയോ എന്നു പരിഗണിക്കാതെ ജനന സര്‍ട്ടിഫിക്കറ്റ് അപേക്ഷ പരിഗണിക്കണമെന്നാണ് നിര്‍ദ്ദേശം.

Other News in this category



4malayalees Recommends