നിബന്ധന പാലിച്ചില്ല ; കുവൈത്തില്‍ പതിനായിരത്തിലധികം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി

നിബന്ധന പാലിച്ചില്ല ; കുവൈത്തില്‍ പതിനായിരത്തിലധികം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി
ഡ്രൈവിങ് ലൈസന്‍സ് നിബന്ധനകള്‍ പുതുക്കിയതോടെ ഇതിനകം പതിനായിരത്തിലേറെ പ്രവാസികളുടെ ലൈസന്‍സ് റദ്ദാക്കി. കുറഞ്ഞ ശമ്പള വ്യവസ്ഥ നിലനിര്‍ത്താനാകാത്തതാണ് ലൈസന്‍സ് റദ്ദാക്കപ്പെടാന്‍ കാരണം.

ലൈസന്‍സ് റദ്ദാക്കിയ പ്രവാസികളെ ഫോണ്‍ സന്ദേശത്തിലൂടെ അറിയിക്കുകയും ലൈസന്‍സ് കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. റദ്ദാക്കിയ ലൈസന്‍സുമായി വാഹനമോടിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പും നടപടിയും ഉണ്ടാകും.

പ്രവാസികളുടെ വാഹന ഉടമസ്ഥാവകാശ നിയന്ത്രണവുമായി ബന്ധപ്പെട്ട് അടുത്ത വര്‍ഷം ആദ്യത്തില്‍ പുതിയ തീരുമാനങ്ങള്‍ ട്രാഫിക് വിഭാഗം സ്വീകരിക്കുമെന്നും സൂചനയുണ്ട്.

ഒരു പ്രവാസി ഒന്നിലധികം വാഹനങ്ങള്‍ സ്വന്തമാക്കുന്നത് തടയുന്ന നിയമവും ഇതിലുണ്ട്. സുപ്രീം ട്രാഫിക് കൗണ്‍സില്‍ മുമ്പ് വിഷയം ചര്‍ച്ച ചെയ്യുകയും അംഗീകാരം മാറ്റിവെക്കുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends