എത്ര മദ്യമാണ് ആരോഗ്യത്തിന് നല്ലത്? ചോദ്യത്തിന് ഉത്തരവുമായി കാനഡയുടെ മദ്യപാനം സംബന്ധിച്ചുള്ള ഗൈഡ്‌ലൈന്‍; മദ്യകുപ്പികളില്‍ ക്യാന്‍സര്‍ മുന്നറിയിപ്പ് സ്റ്റിക്കര്‍ വന്നേക്കും

എത്ര മദ്യമാണ് ആരോഗ്യത്തിന് നല്ലത്? ചോദ്യത്തിന് ഉത്തരവുമായി കാനഡയുടെ മദ്യപാനം സംബന്ധിച്ചുള്ള ഗൈഡ്‌ലൈന്‍; മദ്യകുപ്പികളില്‍ ക്യാന്‍സര്‍ മുന്നറിയിപ്പ് സ്റ്റിക്കര്‍ വന്നേക്കും

എത്ര മദ്യം കുടിക്കുന്നതാണ് ആരോഗ്യത്തിന് വലിയ കുഴപ്പമില്ലാത്തത്? പലപ്പോഴും ഉയരുന്ന ചോദ്യമാണിത്. എന്നാല്‍ ഏത് ചെറിയ തോതില്‍ മദ്യം കഴിക്കുന്നതും ആരോഗ്യത്തിന് ദോഷകരമാണെന്നാണ് കനേഡിയന്‍ സെന്റര്‍ ഓണ്‍ സബ്‌സ്റ്റന്‍സ് യൂസ് & അഡിക്ഷന്‍ മദ്യ ഉപയോഗം സംബന്ധിച്ച നിബന്ധന പുതുക്കിയിരിക്കുന്നത്.


ഓരോ ആഴ്ചയിലും ജനങ്ങള്‍ക്ക് എത്ര മദ്യം വരെ കഴിക്കാമെന്നത് സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമെ എല്ലാ മദ്യക്കുപ്പികളിലും ലേബല്‍ പതിപ്പിക്കാനും സിസിഎസ്എ ഹെല്‍ത്ത് കാനഡയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കുപ്പിയില്‍ എത്ര സ്റ്റാന്‍ഡേര്‍ഡ് ഡ്രിങ്ക് ഉണ്ടെന്നതിന് പുറമെ ആരോഗ്യ മുന്നറിയിപ്പും ഉള്‍പ്പെടുത്താനാണ് നിര്‍ദ്ദേശം.

എത്രത്തോളം മദ്യം ഒരു കുപ്പിയില്‍ നിന്നും അകത്താക്കാമെന്ന് മനസ്സിലാക്കാന്‍ എളുപ്പവഴി കാണിച്ച് കൊടുക്കുകയാണ് സിസിഎസ്എയുടെ ഉദ്ദേശം. ഇതുവഴി ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും ചുരുക്കാമെന്നാണ് കരുതുന്നത്.

2011ന് ശേഷം ആദ്യമായി ഗൈഡ്‌ലൈന്‍ പുതുക്കിയ സിസിഎസ്എ കാനഡക്കാര്‍ ആഴ്ചയില്‍ രണ്ട് സ്റ്റാന്‍ഡേര്‍ഡ് ഡ്രിങ്കില്‍ കൂടുതല്‍ ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മൂന്ന് മുതല്‍ ആറ് വരെ ഡ്രിങ്ക് ആഴ്ചയില്‍ കഴിക്കുന്നത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഏഴിലേറെ ഡ്രിങ്കുകള്‍ അകത്താക്കിയാല്‍ ഹൃദ്രോഗം, സ്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങളും രൂപപ്പെടാം.
Other News in this category4malayalees Recommends