ഇമിഗ്രേഷന്‍ ബാക്ക്‌ലോഗ്; പ്രശ്‌നപരിഹാരത്തിന് അസാധാരണ നടപടികളിലേക്ക് നീങ്ങാന്‍ ഫെഡറല്‍ ഗവണ്‍മെന്റ്; യോഗ്യതകളില്‍ ഇളവ് നല്‍കിയേക്കും?

ഇമിഗ്രേഷന്‍ ബാക്ക്‌ലോഗ്; പ്രശ്‌നപരിഹാരത്തിന് അസാധാരണ നടപടികളിലേക്ക് നീങ്ങാന്‍ ഫെഡറല്‍ ഗവണ്‍മെന്റ്; യോഗ്യതകളില്‍ ഇളവ് നല്‍കിയേക്കും?
ഇമിഗ്രേഷന്‍ ആപ്ലിക്കേഷനുകളുടെ ബാക്ക്‌ലോഗ് പരിഹരിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് അസാധാരണ നടപടികള്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.

അര മില്ല്യണ്‍ വരുന്ന സന്ദര്‍ശക വിസക്കാര്‍ക്കുള്ള നിബന്ധനകളില്‍ പോലും ഇളവ് നല്‍കാന്‍ ആലോചിക്കുന്നതായാണ് പോളിസി മെമ്മോ പ്രകാരം നീക്കം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഫെബ്രുവരിക്കുള്ളില്‍ ഐആര്‍സിസി സന്ദര്‍ശക വിസയിലെ ഇന്‍വെന്ററി സുപ്രധാനമായി കുറയ്ക്കുകയോ, തീര്‍പ്പാക്കുകയോ ചെയ്യാന്‍ ഐആര്‍സിസി ലക്ഷ്യമിടുന്നു.

ഇതിനായി കഠിനമായ നടപടികള്‍ സ്വീകരിക്കാനാണ് ഇവര്‍ തയ്യാറെടുക്കുന്നത്. ഡിസംബര്‍ ആദ്യം മുതല്‍ 7 ലക്ഷത്തിലേറെ ടെമ്പററി റസിഡന്റ് വിസാ ആപ്ലിക്കേഷനുകളും കെട്ടിക്കിടക്കുന്നുണ്ട്.

വര്‍ക്ക്, സ്റ്റഡി പെര്‍മിറ്റ് തേടുന്നവര്‍ ഉള്‍പ്പെടെ 2 മില്ല്യണ്‍ ഇമിഗ്രേഷന്‍ അപേക്ഷകളാണ് കഴിഞ്ഞ വര്‍ഷം പരിഗണിച്ചത്. പെര്‍മനന്റ് റസിഡന്‍സ് ആപ്ലിക്കേഷനും ഇതില്‍ ഉള്‍പ്പെടുന്നു. ബാക്ക്‌ലോഗ് വര്‍ദ്ധിക്കുന്നത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന ഘട്ടത്തിലാണ് പുതിയ നീക്കങ്ങള്‍.
Other News in this category4malayalees Recommends