കാനഡയില്‍ സ്റ്റഡി പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ തള്ളുന്നതിന് പിന്നിലെ പ്രധാന കാരണങ്ങള്‍ ഇത്; നിങ്ങള്‍ ഈ അബദ്ധം ചെയ്യരുത്!

കാനഡയില്‍ സ്റ്റഡി പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ തള്ളുന്നതിന് പിന്നിലെ പ്രധാന കാരണങ്ങള്‍ ഇത്; നിങ്ങള്‍ ഈ അബദ്ധം ചെയ്യരുത്!

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കേന്ദ്രമായി കാനഡ ഇപ്പോഴും തുടരുന്നു. 2021ല്‍ നാലര ലക്ഷത്തോളം പുതിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെയാണ് ആ രാജ്യം സ്വീകരിച്ചത്.


എന്നാല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുന്ന കണക്കുകള്‍ക്കൊപ്പം വിസ നിരാകരിക്കപ്പെടുന്നവരുടെ എണ്ണവും ഇവിടെ കൂടുതലാണ്. ഐആര്‍സിസി മുന്നോട്ട് വെച്ച യോഗ്യതാ മാനദണ്ഡങ്ങള്‍ കൃത്യമായി പരിശോധിച്ച് വേണം അപേക്ഷ സമര്‍പ്പിക്കാന്‍. ഇമിഗ്രേഷന്‍ ഓഫീസറുടെ റിവ്യൂവും ആപ്ലിക്കേഷനുകളില്‍ പ്രധാനമാണ്.

മറ്റെല്ലാ യോഗ്യതക്കുറവുകള്‍ക്ക് പുറമെ ഒരു വിദ്യാര്‍ത്ഥി കാനഡയില്‍ പഠിക്കുന്നതിന്റെ കാരണം ബോധ്യപ്പെടുത്താന്‍ കഴിയാതെ പോകുന്നതാണ് പ്രധാന പ്രശ്‌നം. 2019 മുതല്‍ 2021 വരെ ഐആര്‍സിസി തള്ളിയ 77% സ്റ്റഡി പെര്‍മിറ്റുകളുടെയും കാരണം അപേക്ഷകര്‍ ഇവിടെ പഠിക്കുന്നതിന്റെ കാരണത്തില്‍ തൃപ്തി വരാത്തതാണ്.

പഠനത്തിന് ശേഷം കാനഡയില്‍ നിന്നും മടങ്ങുമെന്ന് ഉറപ്പില്ലാത്തതാണ് മറ്റൊരു കാരണം. ഇതേ കാലയളവില്‍ 26% അപേക്ഷകള്‍ നിരസിച്ചതിന് പിന്നില്‍ ഇതാണ് കാരണമായത്. സ്വകാര്യ ആസ്തിയും, സാമ്പത്തിക സ്ഥിതിയും അനുസരിച്ചാണ് അപേക്ഷകരുടെ ഈ നിലവാരം ഐആര്‍സിസി കണക്കാക്കുന്നത്.
Other News in this category



4malayalees Recommends